anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൂവാറ്റുപുഴ നിയോജകമണ്ഡലം 20 -20 –എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് കടൂത്താഴെ പ്രചാരണത്തിൽ 

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് പ്രചരണ രംഗത്ത് തരംഗമായി മാറുകയാണ് മൂവാറ്റുപുഴ നിയോജകമണ്ഡലം ട്വന്റി20–എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി തോമസ് കടൂത്താഴെ. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിന്റെ വികസന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ ട്വന്റി20പാര്‍ട്ടിയും ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കുന്ന എന്‍ഡിഎയും കൈകോര്‍ത്തതോടെ കേരളത്തിന്റെ വികസനത്തില്‍ ഇനി വരാനിരിക്കുന്നത് മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സണ്ണി തോമസ് കടൂത്താഴെയുടെ പ്രചരണം മുന്നേറുന്നത്. മുവാറ്റുപുഴ പുഴക്കരക്കാവ് പൊങ്കാല ഉത്സവം,മഹിളമാര്‍ ഭഗവതി ക്ഷേത്രം. ഏനാനെല്ലൂര്‍, എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സണ്ണി തോമസ് കടൂത്താഴെ പൊങ്കാല ഉല്‍സവത്തില്‍ പങ്കെടുത്ത് ഭക്തരോട് വോട്ട് തേടി. ആബാല വൃദ്ധം ജനങ്ങളും സണ്ണി തോമസിനെ ചേര്‍ത്തു നിര്‍ത്തുന്ന കാഴ്ചയാണ് വോട്ടു തേടിയെത്തുന്ന കേന്ദ്രങ്ങളില്‍ കാണാനാകുന്നത്. ഏതാനും മരണവീടുകളിലും സന്ദര്‍ശനം നടത്തിയ സണ്ണി തോമസ് കടൂത്താഴെ അവരുടെ ദുഖത്തില്‍ പങ്ക് ചേരാനും സമയം കണ്ടെത്തി. ഉച്ചകഴിഞ്ഞ് സിദ്ധന്‍ പടിയില്‍ നിന്നും സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം തുടങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് പി. പി സജീവ് പര്യടനം ഉദ്ഘാടനം ചെയ്തു.പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളില്‍ നടത്തിയ പര്യടനത്തില്‍ ഓരോ കേന്ദ്രങ്ങളിലും ഊഷ്മള സ്വീകരണമാണ് സ്ഥാനാര്‍ത്ഥിയ്ക്ക് പ്രദേശവാസികളും പ്രവര്‍ത്തകരും ഒരുക്കിയത്. ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ശ്രീജിത്ത് നാരായണന്‍, കെ. പി തങ്കകുട്ടന്‍, അനൂപ് കരോട്ട്മഠം,ട്വന്റി ട്വന്റിപാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ചാള്‍സ് പോള്‍, വൈസ് പ്രസിഡന്റുമാരായ ഹിസ്റ്റി എം. സാനി, ഡോ.ഷര്‍മ്മിള, ബി. രമേശ്, ബി ബിനുകുമാര്‍, കെ. കെ അനീഷ്‌കുമാര്‍, എ. എസ് വിജുമോന്‍, അജീഷ് തങ്കപ്പന്‍, എം എസ് വില്‍സണ്‍, സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കുകയും വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയും ചെയ്തു.

Spread the News

Leave a Comment