ചെന്നൈ :ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് കേസെടുത്തു. ചെന്നൈ പൊലീസാണ് കേസ് എടുത്തത്, 5 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിൽ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് കേസ് വിജയ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്നു. ടിവികെയുടെ കന്നിയങ്കമാണിത്. ലഹരിയില്ലാ തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ, 4000 രൂപ മാസാന്തര അലവൻസ് എന്നിവ വാഗ്ദാനം ചെയ്താണ് വിജയ് പ്രചാരണത്തിലുള്ളത്
റിപ്പോർട്ട് കൃഷ്ണപ്രസാദ്