anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

രണ്ടില്‍ ഒരിടത്ത് ജയിക്കാന്‍ സാധ്യത! എതിരാളി ആര്? വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് എന്തിന്?

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. ചെന്നൈയിലെ വിരുഗംബാക്കം, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലായിരിക്കും വിജയ് മത്സരിക്കുക എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത് 

വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് എന്തിന്?

 നഗര-ഗ്രാമ മേഖലകളിൽ ഒരേപോലെ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്നതിനാണ് രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുത്തത്.

‘വി’യിൽ (V) തുടങ്ങുന്ന മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന വിശ്വാസവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

-ഡിഎംകെയെ പരാജയപ്പെടുത്താൻ കെൽപ്പുള്ള ഏക ശക്തി തങ്ങളാണെന്ന് പ്രഖ്യാപിച്ച വിജയ്, വരാനിരിക്കുന്നത് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് കണക്കിലെടുത്താകും അന്തിമ തീരുമാനം

എതിരാളി ആര്?

തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ ഡിഎംകെയും എ.ഐ.എ.ഡി.എം.കെയും ആധിപത്യം പുലർത്തുന്ന ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാകും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കും

റിപ്പോർട്ടർ കൃഷ്ണപ്രസാദ്

 

Spread the News

Leave a Comment