anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൊളത്തൂർ നാഷണൽ സ്കൂളിൻ്റെ സ്വന്തം പത്രം നാലാം വർഷത്തിലേക്ക്

കൊളത്തൂർ : കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ JRC യൂണിറ്റ് പ്രസിദ്ധീകരിച്ച നാഷണൽ വോയ്സ് പത്രത്തിൻ്റെ പ്രകാശനം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മണികണ്ഠൻ കൊളത്തൂർ നിർവ്വഹിച്ചു.Gallery

സ്റ്റുഡൻ്റ് എഡിറ്റർ എം. ശിവാനി, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ മുബഷിറ മോൾ, കെ. ഫാത്തിമ ഷിഫ്ന, അൻഷിഫ ഷെറിൻ,
നിയ ഫാത്തിമ എന്നിവർ ഏറ്റുവാങ്ങി. പ്രധാന അധ്യാപകൻ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ എൽ പി സ്കൂൾ പ്രധാനാധ്യാപകൻ കെ. കെ. സുധീർ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് ഹംസ തെക്കൻചേരി, മാനേജ്മെൻറ് പ്രതിനിധി ടി. എം. വേണുഗോപാൽ,
ഡെപ്യൂട്ടി എച്ച്.എം വി. എൽ ജയ്സി, സ്റ്റാഫ് സെക്രട്ടറി സി. എസ്. ദിവ്യ എന്നിവർ പ്രസംഗിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ആരോൺ ജോസഫ് സ്വാഗതവും പി. ഹിബ ഫാത്തിമ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment