പെരിന്തൽമണ്ണ. ഭക്തിയുടെ പൂർണ്ണത ഉയർത്തിക്കൊണ്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തിലെ പൂരം പുറപ്പാടിന് ആയിരങ്ങൾ എത്തി.. ആചാരങ്ങളും അനുഷ്ഠാനങ്ങളും കോർത്തിണക്കിക്കൊണ്ട് നടക്കുന്ന അപൂർവം ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം.11 ദിവസമാണ് ഇവിടെ പൂരം ആഘോഷിക്കുന്നത്. മാമാങ്കത്തിന്റെ സ്മരണകൾ ഉയർത്തുന്ന പടയാളികൾ പൂരത്തിൽ അകമ്പടിയേകും. കൊട്ടും മേളവും ഗജവീരന്മാരും അതിലുപരി ആയിരക്കണക്കിന് ഭക്തരും ഒന്നിച്ചു കൂടുമ്പോൾ വള്ളവനാട്ടിലെ ഈ ദേവി ക്ഷേത്രം ആഘോഷപ്പൊലിമയിൽ ആറാടും