anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

*നല്ലേപ്പിള്ളി പഞ്ചായത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി* 

ചിറ്റൂരിലെ നിലവിലെ എം.എൽ.എയായ കെ. കൃഷ്ണൻ കുട്ടി രണ്ടരക്കൊല്ലം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നിട്ടും ആർ.ബി.സി പദ്ധതിയ്ക്ക് എത്ര വെള്ളം ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്താൻ സാധിച്ചില്ലെന്ന് ചിറ്റൂർ നിയോജക മണ്ഡലം

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. നല്ലേപ്പിള്ളി പഞ്ചായത്ത് മണ്‌ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ നേതാവ് എം.സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ കാർഷിക ബാങ്ക് പ്രസിഡന്റുമായ കെ. ഗോപാലസ്വാമി, ഐ.യു.എം.എൽ നേതാവ് യു.അബ്ദുള്ള,ജില്ലാ കോൺഗ്രസ് സെക്രട്ടറിമാരായ കെ.എസ്. തണികാചലം, കെ. രാജമാണിക്യം, ആർ. സദാനന്ദൻ, യു.ഡി.എഫ് ചെയർമാൻ പി.രതീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, കെ. ദാമോധരൻ, യൂത്ത് കോൺഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി മുനാവത് ഷഫീൽ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷംസത് ബാനു, ഒ.കെ. ഫറൂഖ്എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment