anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി*

മലപ്പുറം :ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. നിയമന ഉത്തരവുകള്‍ ലിങ്ക് ഉള്‍പ്പെടുന്ന എസ്.എം.എംസ്. വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാവും. ജില്ലയിലാകെ 3689 പോളിങ് സ്റ്റേഷനാണുള്ളത്. അത്രയും പ്രിസൈഡിങ്് ഓഫീസര്‍മാരും ഫസ്റ്റ് പോളിംങ് ഓഫീസര്‍മാരും ഉള്‍പ്പടെ 20,659 ഉദ്യോഗസ്ഥരാണ് പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെടുക. ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 29നും മൂന്നാം ഘട്ടം ഏപ്രില്‍ ഏഴിനും നടക്കും. കളക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സി.എസ് രാജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ. എസ് വാര്യര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.

Spread the News

Leave a Comment