anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പോരാട്ടഭൂമിയിൽ സ്ഥാനാർത്ഥികൾ സജീവം

ലപ്പുറം:മലപ്പുറം നിയോജക മണ്ഡലത്തിൽ പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾ നാമനിർദേശ നടപടികൾ പൂർത്തിയാക്കി പ്രചാരണ രംഗത്ത് സജീവമാകുന്നു.യുഡിഎഫ് സ്ഥാനാർത്ഥിയായ P. K. കുഞ്ഞാലി കുട്ടി ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ K. T. മുജീബ് ദിവസം തന്നെ പത്രിക നൽകി. എൻഡിഎ സ്ഥാനാർത്ഥിയായ അശ്വതി ഗുപ്‌ത തിങ്കളാഴ്ച നാമനിർദേശം സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.IMG 20260322

നാമനിർദേശത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയും മുജീബും മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അശ്വതി ഗുപ്ത പത്രിക സമർപ്പിച്ച ശേഷം റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളുമായി രംഗത്തെത്തുമെന്നാണ് അറിയുന്നത്.

IMG 20260322
മണ്ഡലത്തിൽ ദീർഘകാല രാഷ്ട്രീയ അനുഭവമുള്ള നേതാവായ കുഞ്ഞാലിക്കുട്ടി, വികസനവും ഭരണപരിചയവും മുൻനിർത്തിയാണ് പ്രചാരണം നടത്തുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ മുജീബ്, കഴിഞ്ഞ വർഷങ്ങളിലുണ്ടായ വികസന പ്രവർത്തനങ്ങളും ഭരണതുടർച്ചയുടെ സാധ്യതയും പ്രധാന പ്രചാരണ വിഷയങ്ങളായി ഉയർത്തിക്കാട്ടുന്നു.
അതേസമയം, എൻഡിഎ സ്ഥാനാർത്ഥിയായ അശ്വതി ഗുപ്ത, വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളും ദേശീയ വിഷയങ്ങളും മുൻനിർത്തിയാണ് പ്രചാരണത്തിന് ഒരുങ്ങുന്നത്.
മലപ്പുറത്ത് മൂന്ന് മുന്നണികളും സജീവമായ സാഹചര്യത്തിൽ മത്സരരംഗം കൂടുതൽ ശ്രദ്ധേയമാകുകയാണ്.

Spread the News

Leave a Comment