anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസ് പത്രിക സമർപ്പിച്ചു

പാലക്കാട്: ചിറ്റൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസ് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ സ്ഥാനാർഥി ഐ എസ്ജെ ഡി മുതിർന്ന നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണൻ കുട്ടിയുടെ വീട്ടിലെത്തി അനുഗ്രഹം തേടി. തുടർന്ന് എം എൽ എ ഓഫീസിൽ വച്ച് കെട്ടി വയ്ക്കാനുള്ള തുകയും മന്ത്രി കൈമാറി.
പാലക്കാട് ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ
പ്രകടനമായാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. രാവിലെ 11 ഓടെ
വരണാധികാരിയായ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. സജി മുമ്പാകെയാണ് പത്രിക കൈമാറിയത്.

പത്രികാ സമർപ്പണ വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ-മണ്ഡലം നേതാക്കളായ
വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി, സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ഐ എസ്ജി ജെ ഡി ജില്ലാ പ്രസിഡന്റ്‌ കെ ആർ ഗോപിനാഥ്‌, വൈ ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ടി മഹേഷ്‌, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ,
ചിറ്റൂർ നിയോജക മണ്ഡലം എൽ ഡി എഫ് ചെയർമാൻ കെ ചെന്താമര, കൺവീനർ ആർ ശിവപ്രകാശ്
ഐ എസ് ജെ ഡി സംസ്ഥാന സെക്രട്ടറി ബിനിഷ, മഹിള ജനത ജില്ലാ പ്രസിഡന്റ്‌ മാധവി പത്മനാഭൻ തുടങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും ഒപ്പം ഉണ്ടായി.

ചിറ്റൂരിന്റെ വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ടന്ന് നാമ നിർദേശ പത്രിക സമർപ്പണത്തിന് ശേഷം അഡ്വ ടി മുരുകദാസ് പറഞ്ഞു.

Spread the News

Leave a Comment