ചെർപ്പുളശ്ശേരി. ഒറ്റപ്പാലം റോഡിൽ ബറോഡ ബാങ്കിന് സമീപമാണ് അപകടമുണ്ടായത്. പ്രധാന റോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാർ കല്ലിൽ കയറി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.