anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് പ്രദേശത്ത് കാണപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൃതദേഹം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the News

Leave a Comment