anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട്‌ കിഴക്കഞ്ചേരി വാൽക്കുളമ്പിൽ വയോധികന് സൂര്യാഘാതമേറ്റു:

വടക്കഞ്ചേരി: പകൽ സമയത്തെ കനത്ത ചൂടിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വയോധികന് സൂര്യാഘാതമേറ്റു. കിഴക്കഞ്ചേരി വാൽക്കുളമ്പ് പാറച്ചാട്ടം ചേരിങ്കൽ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്ന് വാൽക്കുളമ്പിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. യാത്രാമധ്യേ വെയിലേറ്റ് ഗംഗാധരന്റെ കഴുത്തിൽ പൊള്ളിയതുപോലെ വട്ടത്തിൽ പാടുണ്ടാവുകയായിരുന്നു. തുടർന്ന് ഇദ്ദേഹം വടക്കഞ്ചേരി ഗവൺമെന്റ് ആശുപത്രിയിൽ എത്തി ചികിത്സ തേടി.

(ചൂട് കനക്കുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്).

Spread the News

Leave a Comment