തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകവും ബിജെപിയും സഖ്യ ചർച്ചകൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായി അഭ്യൂഹങ്ങളുണ്ടെങ്കിലും, പാർട്ടി ഈ വാർത്തകൾ തള്ളിക്കളയുകയും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു.
ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും ബിജെപിയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. സീറ്റ് വിഭജന ചർച്ചകളിൽ ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകൾ നൽകാനും ബിജെപി തയ്യാറായതായാണ് സൂചന. എന്നാൽ മുഖ്യമന്ത്രി പദം തന്നെ വേണമെന്ന നിലപാടിൽ വിജയ് ഉറച്ചുനിൽക്കുന്നത് ചർച്ചകളിൽ ഇപ്പോഴും തുടരുന്നു