anugrahavision.com

കെ -ടെറ്റിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

  1. കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ ഇനി പറയുന്ന ഇളവുകൾ കൂടി,

സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട്‌സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്;

കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവ്വീസിൽ തുടരുന്നതും, 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ്.
അതാത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാവുന്നതാണ്.
ഹയർസെക്കന്ററി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്.എസ്.എസ്.റ്റി /
എച്ച്.എസ്.എസ്.റ്റി. ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാവുന്നതാണ്.

യോഗ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ രണ്ടായിരത്തി ഇരുപത്തി നാല്, രണ്ടായിരത്തി
ഇരുപത്തിയഞ്ച്, രണ്ടായിരത്തി ഇരുപത്തിയാറ് എന്നീ വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു.
ആയതു വർഷത്തിൽ 2 പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയം

*യു.ഐ.ഡി. യ്ക്ക് കൂടുതൽ ഇളവുകൾ*

നടപ്പ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ എൻറോൾമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (ഇ.ഐ.ഡി.) മാത്രം ലഭ്യമായുള്ളതും
2025 ജൂലൈ 14 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ കൂടുതൽ അധ്യാപകരെ സർവീസിൽ നിലനിർത്തുന്നതിനായി അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ച്
2026 ആഗസ്റ്റ് 20 വരെ വാലിഡ് യു.ഐ.ഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇവിടെയും ചട്ടങ്ങളിൽ ഇളവ് നൽകി അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

*2015-16 അധ്യയന വർഷം മുതലുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കൽ*

എയിഡഡ് സ്‌കൂളുകളിൽ നിലവിൽ നിയമനാംഗീകാരത്തോടെ 2015 മാർച്ച് 31 വരെ സേവനത്തിലുള്ളവർക്ക് കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർക്ക് സംരക്ഷണ ആനുകൂല്യം നൽകി അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി സംരക്ഷണം നൽകിയിരുന്നു.
എന്നാൽ 2015 മാർച്ച് 31 ന് ശേഷം നിയമിക്കപ്പെട്ടവർക്ക് ഈ ആനുകൂല്യം നൽകുന്നില്ല.അതിനാൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ സാമ്പത്തികാനുകൂല്യം ഇല്ലാതെ അവർ പുറത്താകുന്ന സാഹചര്യം ആണുള്ളത്.
ഈ ആനുകൂല്യം 2015 ജൂൺ 1 മുതൽ
2022 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നതിനാണ് മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുന്നതാണ്.
ഇതിന്റെ ആനുകൂല്യം ഇപ്പോൾ സർവീസിന് പുറത്തു നിൽക്കുന്ന ഇരുന്നൂറ്റി നാൽപത്തി രണ്ട് അധ്യാപകർക്ക് പ്രത്യക്ഷത്തിലും (അവർക്കു സർവീസിൽ തിരികെ പ്രവേശിക്കാവുന്നതാണ്)
മുപ്പതിനായിരത്തോളം വരുന്ന അധ്യാപകർക്ക് പരോക്ഷമായും ലഭിക്കുന്നു.
ഈ തീരുമാനത്തിലൂടെ അധ്യാപകരുടെ ജോലി സുരക്ഷയും സംതൃപ്ത സേവനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

202526 അധ്യയന വർഷത്തെ സ്‌കൂൾ തസ്തിക നിർണ്ണയം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 2025-26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ സർക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്.

തസ്തിക നിർണ്ണയ മാനദണ്ഡം:

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം 23, ചട്ടം 12 പ്രകാരം ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ (ഡകഉ അടിസ്ഥാനത്തിൽ) അടിസ്ഥാനത്തിലാണ് തസ്തിക നിർണ്ണയം നടത്തുന്നത്. 2022 ഏപ്രിലിൽ കെ.ഇ.ആറിൽ വരുത്തിയ ഭേദഗതി പ്രകാരം, അധിക തസ്തികകൾ അനുവദിക്കുന്നതിനുള്ള ശിപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിലേക്ക് സമർപ്പിക്കുകയും സർക്കാർ അത് പരിശോധിച്ച് അംഗീകാരം നൽകുകയുമാണ് ചെയ്യുന്നത്.

അധിക തസ്തികകൾ സംബന്ധിച്ച തീരുമാനം:

രണ്ടായിരത്തി ഇരുപത്തിയഞ്ച് –
ഇരുപത്തിയാറ് അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി
ആകെ ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴ് അധിക അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇനി പറയുന്നവയാണ്:

സർക്കാർ സ്‌കൂളുകളിൽ: അറുന്നൂറ്റിയമ്പത്തിയഞ്ച് അധിക തസ്തികകൾ.
എയ്ഡഡ് സ്‌കൂളുകളിൽ ആയിരത്തി ഇരുന്നൂറ്റി രണ്ട് അധിക തസ്തികകൾ.
ആകെ: ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴ് തസ്തികകൾ.
പി.എസ്.സി റിപ്പോർട്ടിംഗ്:
പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ അധ്യാപകരുടെ പുനർവിന്യാസ നടപടികൾ ആരംഭിക്കും.

പുനർവിന്യാസം പൂർത്തിയായാൽ മാത്രമേ കൃത്യമായി എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്ന് പറയാനാകൂ. എങ്കിലും, പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ഞൂറ് 500 ഓളം തസ്തികകൾ ഉടനടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, അർഹമായ തസ്തികകൾ കൃത്യസമയത്ത് അനുവദിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ വേഗത്തിലാക്കിയത്.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌ക്കൂളുകളിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അനുസരിച്ചു സർക്കാർ
സ്‌കൂളുകളിൽ അറുന്നൂറ്റിയമ്പത്തിയഞ്ച് അധിക തസ്തികകളും,
എയ്ഡഡ് സ്‌കൂളുകളിൽ ആയിരത്തി ഇരുന്നൂറ്റി രണ്ട് അധിക തസ്തികകളും ഉൾപ്പെടെ ആയിരത്തി എണ്ണൂറ്റി അന്പത്തിയേഴ് അധ്യാപക-അനധ്യാപക അധിക തസ്തികകൾ 2025 ഒക്‌ടോബർ 1 ന് പ്രാബല്യത്തിൽ, ധനകാര്യ വകുപ്പ് ശുപാർശ ചെയ്തിട്ടുള്ള വ്യവസ്ഥകളും, രണ്ടായരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷം തസ്തിക അനുവദിച്ചപ്പോൾ ഉൾപ്പെടുത്തിയ വ്യവസ്ഥകളും ഉൾപ്പെടുത്തി
പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകൾ ഒരു അധ്യയന വർഷത്തേക്കാണ് അനുവദിക്കുന്നത്. അതുകൊണ്ടു തന്നെ കെ.ഇ.ആർ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിനത്തിൽ
യു ഐ ഡി ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുവാനും തസ്തികകൾ അനുവദിക്കുവാനും ചട്ട പ്രകാരം സർക്കാർ ബാധ്യസ്ഥമാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായതിനാൽ,
അധ്യാപകരെ അദ്ധ്യയനത്തിനായി നിയമിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

തസ്തികനിർണയം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ മുൻ വർഷത്തെ തസ്തികനിർണയം തന്നെ തുടർ വർഷങ്ങളിൽ ബാധകമാക്കുവാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ അധ്യയന വർഷങ്ങളിലെല്ലാം തന്നെ മുകളിൽ പറഞ്ഞിട്ടുള്ള സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പിലാക്കി വരുന്നുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അധ്യായം ഇരുപത്തി മൂന്ന് ചട്ടം 12 പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ, ഓരോ അധ്യയന വർഷത്തെയും ആറാം പ്രവൃത്തി ദിവസത്തിലെ കട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടത്തുന്നത്.
കെ.ഇ.ആർ. അധ്യായം ഇരുപത്തി മൂന്ന് ചട്ടം പന്ത്രണ്ടിൽ ആറ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്യുന്ന അധിക തസ്തികകൾക്ക് അനുമതി നൽകുന്നത് സർക്കാർ ആണ്.
അധിക തസ്തികകളുടെ പ്രാബല്യ തീയതി അതത് അക്കാദമിക വർഷം ഒക്ടോബർ 1 മുതലാണ്.

*പരിഷ്‌കരിച്ച കേരള എഡ്യൂക്കേഷൻ
റൂൾസിന്റെ പ്രസിദ്ധീകരണം*

2026 ഫെബ്രുവരി വരെ നടത്തിയ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ട് കേരള എഡ്യൂക്കേഷൻ റൂൾസിന്റെ (കെ.ഇ.ആർ) പരിഷ്‌കരിച്ച പതിപ്പ് പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ കരട് അംഗീകരിച്ചു നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം പ്രിന്റ് ചെയ്തു പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരത്തി പത്തിനു ശേഷം ആദ്യമായണ് പരിഷ്‌കരിച്ച കെ.ഇ.ആർ പുറത്തിറക്കുന്നത്. ഒപ്പം കെ.ഇ.ആർ ന്റെ മലയാള പതിപ്പും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വയനാട് സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂൾ
വയനാട് സെന്റ് റെസ്സല്ലോസ് സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച്.എസ്.എസ്. ൽ രണ്ടായിരത്തി ഇരുപത്തിയാറ് – ഇരുപത്തിയേഴ് അദ്ധ്യയന വർഷം മുതൽ എച്ച്.എസ്.എസ്.റ്റി. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, കമ്പ്യൂട്ടർ സയൻസ്, ജൂനിയർ മലയാളം, ജൂനിയർ ഇംഗ്ലീഷ്, ലാബ് അസിസ്റ്റന്റ് എന്നീ ഏഴ് തസ്തികകൾ
സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം
തീരുമാനിച്ചു.
ഈ തസ്തികകളിൽ സ്ഥിരനിയമനം
നടത്തുന്നതിന് മാനേജർക്ക് അനുമതി നൽകി.
കേൾവി – സംസാര പരിമിതിയുള്ള കുട്ടികൾക്കായുള്ള ജില്ലയിലെ ഏക ഹയർ
സെക്കണ്ടറി സ്‌കൂളാണിത്.
ഈ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും
എസ്.സി. – എസ്.റ്റി. വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലുംപെട്ടവരാണ്.
രണ്ടായിരത്തി പതിനാല് – പതിനഞ്ച് അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് അനുവദിച്ചിരുന്നു.
ആ വർഷം മുതൽ ദിവസ വേതന അടിസ്ഥാനത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്.

*നേമം മണ്ഡലത്തിലെ വികസന നേട്ടങ്ങൾ*

കഴിഞ്ഞ കുറച്ചു കാലങ്ങളായി നേമം മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് ചില കേന്ദ്രങ്ങൾ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ, രണ്ടായിരത്തി
ഇരുപത്തിയൊന്ന് മുതൽ ഈ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കാൻ
ഞാൻ ആഗ്രഹിക്കുന്നു.
ഈ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇവിടെ സംഭവിച്ചത്. വിദ്യാഭ്യാസ മേഖല മുതൽ അടിസ്ഥാന സൗകര്യ വികസനം വരെ നീളുന്ന ബൃഹത്തായ പദ്ധതികളാണ് നമ്മൾ പൂർത്തിയാക്കിയതും നടന്നുകൊണ്ടിരിക്കുന്നതും.
വിദ്യാഭ്യാസം – മണ്ഡലത്തിലെ
22 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി 97 കോടി രൂപയാണ് അനുവദിച്ചത്.
ചാലയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ.റ്റി.ഐ. കെട്ടിടവും പുത്തൻ തലമുറ കോഴ്‌സുകളും ആരംഭിക്കാൻ 18 കോടി രൂപ ചെലവഴിച്ചു.
കമലേശ്വരം സ്‌കൂളിൽ നൈപുണ്യ വികസന കേന്ദ്രവും യാഥാർത്ഥ്യമാക്കി.
വാഴമുട്ടം സ്‌കൂൾ മികവിന്റെ കേന്ദ്രമാക്കി.
ആരോഗ്യം – നേമം താലൂക്ക് ആശുപത്രി വികസനത്തിനായി 30 കോടി രൂപയും, ഐരാണിമുട്ടം ഹോമിയോ കോളേജ് വികസനത്തിന് 14 കോടി രൂപയും അനുവദിച്ചു.

പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രി, ഹോസ്റ്റൽ മന്ദിരം എന്നിവയ്ക്കായി ഏകദേശം 13 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്.
റോഡുകളും പാലങ്ങളും – മണ്ഡലത്തിലെ നൂറ്റി നാല് റോഡുകൾക്കായി ഇരുന്നൂറ്റി തൊണ്ണൂറ് കോടി രൂപയാണ് നീക്കിവെച്ചത്. ഇതിൽ 20 വർഷമായി മുടങ്ങിക്കിടന്ന തിരുമല – തൃക്കണ്ണാപുരം റോഡ് വികസനം (26 കോടി) ഉൾപ്പെടുന്നു.
കല്ലാട്ടുമുക്കിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഏഴ് കോടി എൺപത്തിയേഴ് ലക്ഷം രൂപ മുടക്കി പുതിയ പദ്ധതി നടപ്പാക്കി.
അതോടൊപ്പം അട്ടക്കുളങ്ങര – തിരുവല്ലം റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപ ചെലവഴിച്ചു.
കൂടാതെ 7 പുതിയ പാലങ്ങൾക്കായി
അറുപത്തിയെട്ട് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപയും ചെലവഴിച്ചു.
അടിസ്ഥാന സൗകര്യം – നേമം മണ്ഡലത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ രജിസ്‌ട്രേഷൻ കോംപ്ലക്‌സ് യാഥാർത്ഥ്യമാക്കി. ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി സെന്റർ, സിവറേജ് പദ്ധതികൾ, സത്യൻ നഗറിലെ
മൾട്ടി പർപ്പസ് സ്റ്റേഡിയം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പരിസ്ഥിതിയും ജലസംരക്ഷണവും –
15 കുളങ്ങൾ നവീകരിച്ചു. മുട്ടാർ തോട്, കരമനയാർ, കിള്ളിയാർ എന്നിവയുടെ പാർശ്വഭിത്തി നിർമ്മാണത്തിനും സംരക്ഷണത്തിനുമായി 27 കോടിയിലധികം രൂപ ചെലവഴിച്ചു.
ഈ അവസരത്തിൽ എനിക്ക് ബിജെപി നേതൃത്വത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്. രണ്ടായിരത്തി പതിനാറ് മുതൽ രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുള്ള കാലയളവിൽ ഒരു ബിജെപി പ്രതിനിധിയായിരുന്നല്ലോ
ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.
ആ അഞ്ചു വർഷം കൊണ്ട് നേമത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ജനങ്ങളോട് പറയാൻ നിങ്ങൾ തയ്യാറുണ്ടോ?
അന്ന് നടന്ന വികസന പ്രവർത്തനങ്ങളും,
രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതൽ രണ്ടായിരത്തി ഇരുപത്തിയാറ് വരെയുള്ള ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ വികസന പ്രവർത്തനങ്ങളും തമ്മിൽ ഒരു തുറന്ന ചർച്ചയ്ക്ക് ഞാൻ ബിജെപിയെ വെല്ലുവിളിക്കുകയാണ്.
വർഗീയത പ്രസംഗിച്ചും വിദ്വേഷം പടർത്തിയും വോട്ട് പിടിക്കാമെന്നല്ലാതെ,
നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് നേമത്ത് കാണുന്ന ഈ വികസന കുതിപ്പ്.
പ്രസംഗമല്ല, പ്രവൃത്തിയാണ് വികസനമെന്ന് നേമത്തെ ജനങ്ങൾക്കറിയാം.
ഈ വികസന രേഖയുമായി ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. നുണപ്രചരണങ്ങൾ കൊണ്ട് ഈ മുന്നേറ്റത്തെ തടയാൻ ആർക്കും കഴിയില്ല.

Spread the News

Leave a Comment