anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുട്ടികൾ കുറവുള്ള സ്കൂളുകളിൽ കലാ-കായിക പീരിഡുകൾ മറ്റ് അധ്യാപകർ കൈകാര്യം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വ്യക്തത.

കൊച്ചി. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ കലാ-കായിക പ്രവർത്തിപരിചയ പീരിഡുകൾ പഠിപ്പിക്കുന്നതിന് മറ്റ് വിഷയങ്ങളിലെ അധ്യാപകർ തന്നെ കൈകാര്യം ചെയ്യുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വ്യക്തത.
കലാ-കായിക പ്രവർത്തി പരിചയ പീരിഡുകൾ മറ്റ് വിഷയങ്ങൾക്ക് മാറ്റിവയ്ക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് നല്കിരുന്നു.
മതിയായ കലാകായിക അധ്യാപകരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കുന്നതിന് മുമ്പ് കമ്മീഷൻ നിർദ്ദേശം നടപ്പിലാക്കരുതെന്നും കമ്മീഷൻ ഉത്തരവ് പുനഃപരിശോധിക്കുവാൻ അപ്പീൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിരുന്നുIMG 20251128 WA0224(7)

പ്രസ്തുത പരാതിയിൽ തുടർ നടപടി സ്വീകരിക്കുവാൻ സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇത് പ്രകാരം അഡ്വ. കുളത്തൂർ ജയ്‌സിങിന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നല്കിയ മറുപടി കത്തിലാണ് കുട്ടികൾ കുറവുള്ള സ്കൂളുകളിൽ കലാ-കായിക പ്രവർത്തി പരിചയ പീരിഡുകൾ മറ്റ് വിഷയങ്ങളിലെ അധ്യാപകർ കൈകാര്യം ചെയ്യുമെന്നും കേരള വിദ്യാഭ്യാസചട്ടങ്ങളും നിയമങ്ങളും അനുശാസിക്കുന്ന വിധത്തിൽ കുട്ടികൾ നിലവിലുള്ള സ്കൂളുകളിലാണ് പ്രത്യേകം അധ്യാപകരെ കലാ-കായിക പീരിഡുകൾക്കു നിയമിക്കുന്നതെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നു. 5, 6, 7 ക്ലാസുകളിൽ യഥാക്രമം 2,2,1 പീരിഡുകളും ഹൈസ്കൂളിന് 1,1 പീരിഡുകളുമാണ് കലാ-കായിക പീരിഡുകൾക്ക് നിലവിൽ മാറ്റിവച്ചിട്ടുള്ളതാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങിന് നല്കിയ കത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വ്യക്തമാക്കുന്നു.

Spread the News

Leave a Comment