anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡോക്ടർ വി. വേണുഗോപാലിന്റെ “മൂത്താശാരി സിനിമ പെരിന്തൽമണ്ണയിൽ പ്രദർശനം തുടങ്ങി

പെരിന്തൽമണ്ണ : കപ്പുർ ഫിലിംസിന്റെ ബാനറിൽ ശിശുരോഗ വിദഗ്ധൻ ഡോക്ടർ വി. വേണുഗോപാലും പി സുശീലയും ചേർന്ന് നിർമ്മിച്ച മൂത്താശാരി എന്ന പരിസ്ഥിതി സിനിമ പെരിന്തൽമണ്ണ വിസ്മയ സിനിമാസിൽ പ്രദർശനം തുടങ്ങി.ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായി സുരേഷ് ഇരിങ്ങല്ലൂരാണ്. കാലികപ്രസക്തവും, കലാമൂല്യവും, ആരോഗ്യ ബോധവൽക്കരണവും ഒക്കെ ആയിട്ടുള്ള സാമൂഹിക പ്രതിബദ്ധതയോടെ ഒട്ടേറെ ചിത്രങ്ങൾ ഡോക്ടർ വി വേണുഗോപാലിന്റെ നിർമ്മാണത്തിൽ സുരേഷ് ഇരിങ്ങല്ലൂർ ഒരുക്കിയിട്ടുണ്ട്,Screenshot 20260222 103015 OneLocator

തികച്ചും പരിസ്ഥിതി സംരക്ഷണം പ്രമേയം ആക്കി എടുത്ത മൂത്താശാരിക്ക് പരിസ്ഥിതി സംബന്ധിയായ മികച്ച സിനിമയ്ക്കുള്ള ജെസി ഡാനിയേൽ സ്മാരക സ്പെഷ്യൽ ജൂറി അവാർഡ് ഈയിടെ ലഭിച്ചിരുന്നു വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ ഒരു പരിസ്ഥിതി പ്രവർത്തകനായി തന്നെ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് പെരിന്തൽമണ്ണ വിസ്മയ സിനിമാസിൽ വൈകുന്നേരം നാലു മണിക്കും ഏഴുമണിക്കും എന്ന രീതിയിൽ രണ്ട് ഷോകൾ ആണ് കാണികൾക്ക് ഒരുക്കിയിട്ടുള്ളത് ആദ്യപ്രദർശനം ഇന്നലെ വൈകുന്നേരം 4 മണിക്ക് ഡോക്ടർ വി വേണുഗോപാലിനോടൊപ്പം അണിയറ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമടക്കം 80 ഓളം പേർ ചിത്രം കാണാൻ എത്തി ഇതിൽ വേഷം ചെയ്ത പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ നേതൃത്വം നൽകുന്ന സംസ്കൃതി എന്ന പരിസ്ഥിതി സംഘടന മൂത്താശാരി സിനിമ കണ്ടിറങ്ങിയ എല്ലാവർക്കും പേര തൈകൾ വിതരണം ചെയ്തത് ഏറെ കൗതുകകരമായി ആദ്യപേര തൈ വനമിത്ര അവാർഡ് ജേതാവ് ഗിരിജ ബാലകൃഷ്ണന് നൽകി ഡോക്ടർ വി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ സുരേഷ് ഇരിങ്ങല്ലൂർ, അണിയറ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ , സംസ്കൃതി പ്രവർത്തകരായ കെ.ടി. ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട്, യു. സി. വാസുദേവൻ, സനിൽ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment