anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നഷ്ടത്തിലായിരുന്ന കെ ടി ഡി സി യെ ലാഭത്തിൽ ആക്കാൻ തനിക്ക് കഴിഞ്ഞതായി പി കെ ശശി

കൊച്ചി. നിരവധിക്കാലമായി നഷ്ടത്തിൽ ആയിരുന്ന കെടിഡിസിയെ ലാഭത്തിൽ ആക്കാൻ തന്റെയും തന്റെ സഹപ്രവർത്തകരുടെയും കൂട്ടായ്മ കൊണ്ട് കഴിഞ്ഞതായി മുൻ കെ ടി ഡിസി ചെയർമാൻ പി കെ ശശി പറഞ്ഞു. സ്ഥാനം രാജിവച്ചത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും പാർട്ടിയിലെ ആരുടെയും സമ്മർദ്ദമോ മറ്റ് കാര്യങ്ങളോ ഇതുമായി ഇല്ലെന്നും പി കെ ശശി കൂട്ടിച്ചേർത്തു. താൻ ഇപ്പോഴും സിപിഐഎം പ്രവർത്തകനാണെന്നും ട്രേഡ് യൂണിയൻ സിഐടിയു സംസ്ഥാന ഭാരവാഹി ആണെന്നും പി കെ ശശി പറഞ്ഞു. തെരഞ്ഞെടുപ്പിനെ കുറിച്ചോ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചോ ഇതുവരെയും ആലോചിച്ചിട്ട് പോലുമില്ല. യുഡിഎഫുമായി ഒരുതരത്തിലുള്ള ചർച്ചയും താൻ നടത്തിയിട്ടില്ല എന്നും ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമാണ് ഇപ്പോൾ വിട്ടുനിൽക്കുന്നതെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

Spread the News

Leave a Comment