anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സി ജെ റോയിയുടെ മരണം പിന്നിലെ ദുരൂഹതകളിൽ ബാംഗ്ളൂർ ഡി ഐ ജിയോട് റിപ്പോർട്ട് തേടി കർണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി. വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായിരുന്ന സി ജെ റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയിഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ട ലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിൽ കർണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ബാംഗ്ളൂർ ഡി ഐ ജി യോട് റിപ്പോർട്ട് ആവിശ്യപ്പെട്ടു.
2026 ജനുവരി 30 വെള്ളിയാഴ്ച ബംഗളുരു കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺസൽ ഓഫീസിൽ വച്ച് സ്വയം വെടി വച്ചാണ് റോയി മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നത്. മരണം സംഭവിച്ച ദിവസം ഓഫീസിൽ റോയി വന്ന സമയത്തെ കുറിച്ച് ഓഫീസ് ജീവനക്കാരും ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസിന് നൽകിയ മൊഴിയിൽ വളരെ വലിയ വൈരുദ്ധ്യം കാണുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരിക്കവെയാണ് സി ജെ റോയി മരണപ്പെടുന്നത്. മരണത്തെക്കുറിച്ച് നിരവധി ദുരൂഹതകൾ ഉയരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തി വരുന്ന റെയിഡിന്റെ നടപടി ക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി ജെ റോയിയുടെ സ്ഥാപനത്തിലെ റെയിഡിലെ രീതികളെന്ന് വളരെ വ്യക്തമാണ്. പല ദിവസങ്ങളിലായി റെയിഡ് നടത്തിയതും പല കാരണങ്ങൾ പറഞ്ഞു രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി ജെ റോയിയുമായി ഇട പഴകിയതും ദുരൂഹതയുണ്ട്. കേരളത്തിൽ ജോലി ചെയ്തിരുന്ന ഉന്നത റാങ്കിലുള്ള ഒരു ഇ ഡി ഉഗ്യോഗസ്ഥനെ അടുത്ത സമയം കേന്ദ്ര ഗവണ്മെന്റ് നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കിയിരുന്നു. അതിനാൽ ആദായ നികുതി ഉദ്യോഗസ്ഥർ എല്ലാവരും സത്യസന്ധമായി പ്രവർത്തിക്കുന്നവരായി കാണുവാൻ കഴിയില്ല. കൊച്ചിയിലുള്ള സംഘമാണ് ബാംഗ്ലൂരിൽ തങ്ങി നിരവധി തവണ റോയിയുമായി ബന്ധപ്പെട്ടിരിക്കുന്നത്.
റെയിഡ് നടക്കുമ്പോഴും മറ്റ് തുടർ നടപടികളിലും രണ്ട് സാക്ഷികൾ വേണമെന്ന ചട്ടം പാലിക്കപ്പെട്ടിട്ടില്ല. നിലവിൽ നടക്കുന്ന പോലീസ് അന്വേഷണം ആദായ നികുതി വകുപ്പിനെ മുഖവിലയ്ക്ക് എടുത്തുള്ളതാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ഇടനിലക്കാരെ ഉപയോഗിച്ചിരുന്നോയെന്നതും പരിശോധിക്കേണ്ടതാണ്. സുപ്രീം കോടതി പറയുന്ന മാനദണ്ഡങ്ങൾ പല ഘട്ടങ്ങളിലും ആദായ നികുതി വകുപ്പ് പാലിക്കാത്തതിന് തെളിവുകൾ പുറത്ത് വരുന്നു. റെയിഡിന് മറവിൽ മറഞ്ഞിരിക്കുന്ന ഇടപാടുകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്ത് വരാതിരിക്കുവാൻ ആദായ നികുതി ഉദ്യോഗസ്ഥർ സംഘടിച്ച് തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.IMG 20251128 WA0224(7)

Spread the News

Leave a Comment