ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ എസും പാർട്ടിയും, കൊല്ലങ്കോട് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ റിവർദാസ് കെ യും പാർട്ടിയും സംയുക്തമായി രഹസ്യ വിവരത്തിന്റെ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ നടത്തിയ പരിശോധനയിൽ തപാൽ മുഖന്തിരം അയച്ച 7.300 കിലോ ഗ്രാം കഞ്ചാവുമായി 2 സഹോദരങ്ങൾ പിടിയിലായി.കൊല്ലെങ്കോട്, സൗത്ത് പാവടി , ശ്രീനിവാസ് വീട്ടിൽ രവിചന്ദ്രൻ എന്നയാളുടെ മക്കളായ സഞ്ജയ് (വയസ് 22/26), രാഹുൽ (വയസ് 26/26)
എന്നിവർ ആണ് പിടിയിൽ ആയത്. പ്രതി സഞ്ജയ് ന്റെ പേരിൽ വന്ന കഞ്ചാവ് പാർസൽ കൈപറ്റി തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ ആണ് പ്രതികൾ പിടിയിലായത്.
കൊല്ലങ്കോട് ഉള്ള കഞ്ചാവ് മൊത്ത വില്പനക്കാരന് വേണ്ടിയുള്ള കഞ്ചാവ് ആണ് പിടികൂടിയത്. ചിറ്റൂർ കൊല്ലങ്ങോട് ത്രമണി ബാബു മകൻ ജിജിറ്റ് എന്നയാളെ മൂന്നാം പ്രതിയാക്കിയും കേസ് എടുത്തു.
അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ് ), രൂപേഷ് കെ സി,പ്രഭ ജി, രാജേഷ് കെ, വെള്ളകുട്ടി കെ, പ്രിവേറ്റീവ് ഓഫീസർമാരായ(ഗ്രേഡ് )ശിവകുമാർ വി, രമേശ് കുമാർ സി, സൈദ് അൽമാസ് എസ്, നടേഷ് കുമാർ എസ്, സിഇഒ മാരായ ബിജുലാൽ കെ, വിജേഷ് കുമാർ ജി, അഷറഫലി എം, ദീപക്ക് എം, വനിതാ സിഇഒ മാരായ ധന്യ എം, സന്ധ്യ എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാധാകൃഷ്ണൻ വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.