anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

2024ലെ കേരള പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു*

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നത്.
2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾക്ക് 2024 ജൂലൈ 31 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണു നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല.
കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും ഓൺലൈനായി നാമനിർദേശങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 0471 2518531, 2518223 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങൾക്ക് ഐടി മിഷന്റെ 0471 2525444 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Spread the News

Leave a Comment