anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരിയിലെ ആദ്യകാല സ്റ്റുഡിയോ വിസ്മൃതിയിലേക്ക്

ചെർപ്പുളശ്ശേരി. പ്രഭാ സ്റ്റുഡിയോ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ആദ്യത്തെ സ്റ്റുഡിയോ വിസ്മൃതിയിലേക്ക് . പ്രഭാ സ്റ്റുഡിയോ നിർത്തുകയാണ് എന്ന് ഉടമകൾ പറയുന്നു. ഇതിന്റെ  ചടങ്ങ് ഈ മാസം 31 ന് ചെപ്പുളശ്ശേരി ശബരി ഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ ഫോട്ടോ പ്രദർശനം, വൈകിട്ട് നടക്കുന്ന പൊതുയോഗം മദ്ദള കലാകാരൻ ചെർപ്പുളശ്ശേരി ശിവൻ ഉദ്ഘാടനം ചെയ്യും. പനമണ്ണ ശശി ഇടയ്ക്കയിൽ  നാദ വിസ്മയം തീർക്കും. തികച്ചും അവികസിത പ്രദേശമായിരുന്ന ചെർപ്പുളശ്ശേരിയിൽ കോട്ടയത്തുനിന്നും കുടിയേറിയ പ്രഭാകരൻ നായർ എന്നയാൾ സ്ഥാപിച്ചതായിരുന്നു പ്രഭാ സ്റ്റുഡിയോ. വികസനത്തിന്റെ നാൾ വഴികളിൽ ഫോട്ടോകളിലൂടെ അക്കാലത്ത് പത്രങ്ങളിലും മറ്റും പ്രഭാ സ്റ്റുഡിയോ എടുത്ത ചിത്രങ്ങൾ ധാരാളമായി വന്നുകൊണ്ടിരുന്നു. മാത്രമല്ല വീടുകളിലെ അവിസ്മരണനീയ നിമിഷങ്ങളും ഒപ്പിയെടുക്കാൻ ഈ സ്റ്റുഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലം പുരോഗമിച്ചപ്പോൾ ധാരാളം സ്റ്റുഡിയോകളും ധാരാളം ഫോട്ടോഗ്രാഫർമാരും ഈ രംഗത്തേക്ക് കടന്നു വരികയും ഇക്കാലത്ത് ദൃശ്യ വിസ്മയത്തിലൂടെ മാത്രം ജീവിക്കുന്ന ഒരു പുതുതലമുറ ഉയർത്തെഴുന്നേൽക്കുകയും ചെയ്തപ്പോൾ പഴയകാല ഫോട്ടോഗ്രാഫർ മാരുടെ അവസരങ്ങളും നഷ്ടപ്പെട്ടു. നൂതന സാങ്കേതിക വിദ്യകൾ എല്ലാ മേഖലകളിലും പോലെ ഫോട്ടോഗ്രാഫി രംഗത്തും എത്തിയതോടെ പാരമ്പര്യ പഠനയിൽ നിന്നും മാറി വലിയ വിദ്യാഭ്യാസ യോഗ്യതയും, കലാനൈപുണ്യവും ഈ മേഖലയിൽ വേണമെന്നതും ശ്രദ്ധേയമാണ്.

പ്രഭാ സ്റ്റുഡിയോ പിൽക്കാലത്ത് ഹർഷൻ എന്ന ഫോട്ടോഗ്രാഫറിലൂടെ അറിയപ്പെടുകയും ഇപ്പോഴും നാട്ടിലെ എല്ലാ പരിപാടികളും സ്വന്തം മൊബൈലിൽ പകർത്തി ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുവാനും കഴിയുന്നു എന്നത് പ്രഭാ  സ്റ്റുഡിയോയുടെ പ്രത്യേകതയാണ്. പുതിയ സ്ഥാപനങ്ങൾ വരുമ്പോൾ ഉദ്ഘടനവും കൊട്ടിഘോഷിക്കലും ധാരാളമായി നടക്കാറുണ്ടെങ്കിലും ഒരു സ്ഥാപനം നിർത്തുന്നത്  ഇത് ആദ്യമായിട്ടായിരിക്കും ഒരു ചടങ്ങിലൂടെ നടത്തുന്നത്. ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കും

Spread the News

Leave a Comment