anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സന്നിധാനം ഭക്തിസാന്ദ്രമാക്കി വനപാലകരുടെ ഭക്തിഗാനസുധ* *ഉദ്യോഗസ്ഥരുടെ സംഗീതാര്‍ച്ചനയ്ക്ക് നിറഞ്ഞ സദസ്*

മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഗാനാഞ്ജലി. ശബരിമലയിൽ ഡ്യൂട്ടിയുടെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരാണ് അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ചത്. 21 ഉദ്യോഗസ്ഥരാണ് ഗാനാഞ്ജലി അവതരിപ്പിച്ചത്. 2012 മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് ഗാനാഞ്ജലി അവതരിപ്പിക്കുന്നുണ്ട്.

ശബരിമലയില്‍ തങ്ക സൂര്യോദയം, സ്വാമി സംഗീതം, ഉദിച്ചുയര്‍ന്നു മാമല മേലെ തുടങ്ങിയ ജനപ്രിയ അയ്യപ്പ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ഗാനാഞ്ജലി. നിരവധി തീര്‍ത്ഥാടകര്‍ ഗാനാഞ്ജലി കാണാനും ആസ്വദിക്കാനും എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വനസംരക്ഷണ പ്രവര്‍ത്തകരും ഗാനാഞ്ജലിയുടെ ഭാഗമായി. ഔദ്യോഗിക ചുമതലകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളില്‍ ഓണ്‍ലൈനായാണ് ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയത്. ഡി.എഫ്.ഒ എം.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗാനാഞ്ജലി.

Spread the News

Leave a Comment