anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പതിവ് തെറ്റിക്കാതെ കുട്ടൻ നായർ കയറെത്തിച്ചു . *ഒടമല മഖാം നേർച്ചക്ക് ജനുവരി നാളെ ( ബുധനാഴ്ച) കൊടിയേറും.*

പെരിന്തൽമണ്ണ: മതസൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വി ശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ(റ) വിന്റെ ആണ്ടു നേർച്ചയ്ക്കു തുടക്കം കുറിക്കുന്നത് കൊടിയേറ്റോടെയാണ്.

പതിറ്റാണ്ടുകളായി ഒടമല മഖാ മിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബ താവഴിയിൽ പെട്ട കിഴക്കു വീട്ടിലുകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമേ കൊടിയേറ്റ് ചടങ്ങിനുമെത്തും. ജനാർദ്ദൻ, ശിവശങ്കരൻ എന്നിവരോടൊപ്പമാണ് കുട്ടൻ നായർ എത്തിയത്. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട്,പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി,സി.പി അഷ്‌റഫ്‌ മൗലവി തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കയർ ഏറ്റുവാങ്ങി.
നാളെ ( ബുധനാഴ്ച) രാവിലെ 10 മണിക്ക് സമസ്‌ കേരള ജംഇയ്യത്തുൽ ഉലമ പ്രസി ഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മു ത്തുക്കോയ തങ്ങൾ കൊടിയേറ്റ്
കർമം നിർവഹിക്കും. ഇതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക് തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും.
രാത്രി ഏഴു മണിക്ക് ഒടമല ദഅ വാ കോളേജ് വിദ്യാർത്ഥി സംഘടന ഇമാ ദ് സംഘടിപ്പിക്കുന്ന ഹെറിറ്റേജ് കോൺഫ്രൻസ് നടക്കും. സി. ഹംസ, ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി, അബൂബക്കർ ഫൈസി, അജ്മൽ പിസി പങ്കെടുക്കും.
വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം അലവി ഫൈസി കൊളപ്പുറം ഉദ്ഘാടനം ചെയ്യും. അൻവർ മുഹ് യുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക്
പൂർവ്വ വിദ്യാർത്ഥി സംഗമവും സ്ഥാന വസ്ത്ര വിതരണവും നടക്കും. ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി നേതൃത്വം നൽകും.
രാത്രി 7 മണിക്ക് നടക്കുന്ന ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോളേജ് വാർഷിക രണ്ടാം സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി സനദ് ദാനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും.D1c37eca97134d5195f6c691ab0146a6

Spread the News

Leave a Comment