കൊച്ചി. കോർപ്പറേഷൻ ചുമതല നൽകാത്തതും അനുമതി വാങ്ങാത്തതുമായ ആർ ശ്രീലേഖയുടെ ചട്ടലംഘനം അന്വേഷിക്കണമെന്ന പരാതിയിൽ പോലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി ക്ക് നിർദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.പരാതി അനേഷണത്തിനും തുടർനടപടികൾക്കും ഡി ജി പി ക്ക് കൈമാറി.
കോർപ്പറേഷന് അപേക്ഷ നല്കി കൗൺസിൽ അംഗികരിച്ച് രേഖാപരമായി അനുവാദം നല്കിയാൽ മാത്രമേ ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയത്തിലെ കെട്ടിടത്തിൽ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കുവാൻ നിയമപരമായി കഴിയുകയുള്ളൂ.
ഇവിടത്തെ കെട്ടിടത്തിലെ റൂം ഒഴിപ്പിക്കുവാൻ കോപ്പറേഷൻ കൗൺസിൽ ഇതുവരെ തീരുമാനം എടുക്കുകയോ ആയതിന് ചുമതല ശ്രീലേഖയ്ക്ക് നല്കുകയോ ചെയ്യതിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തനിക്ക് ഓഫീസ് റൂം ഉണ്ടെന്ന് അവകാശപ്പെട്ട് അവിടെ അതിക്രമിച്ച് കയറിയതും ഇവിടെ റൂം ഒഴിപ്പിക്കുവാൻ ശ്രീലേഖ ശ്രമം നടത്തിയതും നിയമപരമായി കാര്യങ്ങളിൽ അറിവുള്ള മുൻ ഐ പി എസ് ഓഫീസറായ ആൾ നടത്തിയ പ്രവർത്തി ചട്ടലംഘനമാണ്. ഇതിൽ സർക്കാർ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നത്.