anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓഡിയൻസ് പോൾ അവാർഡ് വോട്ടിങ് 19 ന് ഉച്ചവരെ*

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഡിയൻസ് പോൾ അവാർഡിന് 19 ന് ഉച്ചയ്ക്ക് രണ്ടു വരെ വോട്ടു ചെയ്യാം.

https://registration.iffk.in/ എന്ന വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്തോ ഐ.എഫ്.എഫ്.കെ. മൊബൈൽ ആപ്പ് വഴിയോ വോട്ടുകൾ രേഖപ്പെടുത്താം. ഇന്ന് രാവിലെ 10 നാണ് പോളിംഗ് ആരംഭിച്ചത്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ബിഫോർ ദ ബോഡി’ (IC001), ‘ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്’ (IC002), ‘സിനിമ ജസീറഹ്’ (IC003), ‘ക്യൂയർപ്പോ സെൽസ്റ്റ’ (IC004), ‘ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്’ (IC005), കിസ്സിങ് ബഗ് (IC006), ‘ലൈഫ് ഓഫ് എ ഫാലസ്’ (IC007), ‘ഷാഡോ ബോക്സ്’ (IC008), ‘ദി കറൻറ്സ്’ (IC009), ‘ദ എലിസിയൻ ഫീൽഡ്’ (IC010), ദി ഐവി (IC011), ദ സെറ്റിൽമെൻറ്റ് (IC012),’ടു സീസൺസ്, ടു സ്‌ട്രെഞ്ചേഴ്സ്’ (IC013), ‘യെൻ ആൻഡ് ഐ -ലീ’ (IC014) എന്നീ ചിത്രങ്ങളാണ് ഓഡിയൻസ് പോൾ അവാർഡിനായി മത്സരിക്കുന്നത്. മത്സരവിഭാഗത്തിൽ നിന്നും രജത ചകോരം ഓഡിയൻസ് പോൾ അവാർഡിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും 2,00,000 രൂപ അവാർഡ് തുകയായി പങ്കിടും.

Spread the News

Leave a Comment