ചെർപ്പുളശ്ശേരി. നഗരത്തിലെ കുടിവെള്ള വിതരണം രണ്ടുദിവസമായി മുടങ്ങിയിരിക്കുകയാണ്. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമായി പറയപ്പെടുന്നത്. നഗരസഭയുടെ കുടിവെള്ള വിതരണത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇതുമൂലം ദുരിതത്തിൽ ആയത്. കുടിവെള്ള വിതരണം ഉടനെ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു