anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കസ്റ്റഡി നീളുന്നതിൽ നീതി നിഷേധമെന്ന പരാതിയ്ക്ക് പിന്നാലെ രാഹുൽ ഈശ്വറിന് ജാമ്യം.

കൊച്ചി. രാഹുൽ മാങ്കൂട്ടം എം എൽ എ പ്രതിയായ കേസിലെ വാദിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് എടുത്ത കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജുഡീഷ്യൽ കസ്റ്റഡി നീളുന്നത് പരിശോധിക്കണമെന്ന് ഹൈക്കോടതി റെജിസ്ട്രർ ജനറലിന് പരാതി ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വർ ജയിൽ മോചിതനായി. റിമാൻഡ് നീളുന്നത് നീതി നിഷേധമെന്ന് കാണിച്ചും ചില നടപടിക്രമങ്ങളിൽ പരിശോധന വേണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതി റെജിസ്ട്രർ ജനറലിന് പരാതി നൽകിയിരുന്നു. ജയിലിലായി 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷമാണ് തനിക്കെതിരെ കേസ് എടുത്ത കാര്യം രാഹുൽ ഈശ്വർ മനസ്സിലാക്കുന്നത്. പോലീസ് സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആദ്യം ചേർക്കുകയും കസ്റ്റഡിയിലെടുത്ത ശേഷം ഗൗരവ വകുപ്പുകൾ ചേർക്കുകയുമാണ് ഉണ്ടായത്. രാഹുൽ ഈശ്വറിന് നോട്ടീസ് നൽകാത്തത് മുൻ‌കൂർ ജാമ്യ അവകാശത്തെ നിഷേധിക്കുവാൻ വേണ്ടിയായിരുന്നുവെന്നും ഇതും പോലീസിനോട് സഹകരിച്ചത് അടക്കം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതി റെജിസ്ട്രർ ജനറലിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ പോലീസ് കസ്റ്റഡി അനധികൃതമാണെന്നും റിമാൻഡ് നീളുന്നത് നീതി നിഷേധവുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടിയിരുന്നു.

Img 20251128 Wa0224(3)

Spread the News

Leave a Comment