anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ആയി ടി ജ്യോതിയെ പരിഗണിച്ചേക്കും

ചെർപ്പുളശ്ശേരി. നഗരസഭയുടെ ചെയർപേഴ്സൺ ആയി നാലാം വാർഡിൽ നിന്നും വിജയിച്ച ടി ജ്യോതിയെ പരിഗണിച്ചേക്കും. പാർട്ടി പ്രവർത്തനത്തിലെ മികവുകൊണ്ടും നഗരസഭാ ഭരണത്തിലെ പരിചയസമ്പത്ത് കൊണ്ടും പക്വതയാർന്ന പെരുമാറ്റം കൊണ്ടും ജ്യോതിയെ പരിഗണിക്കാനാണ് സാധ്യത എന്ന് അറിയുന്നു . രണ്ട് ലോക്കൽ കമ്മിറ്റി ചേരുന്ന ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ ഒരു ലോക്കൽ കമ്മിറ്റിക്ക് ചെയർപേഴ്സൺ സ്ഥാനവും മറ്റേ ലോക്കൽ കമ്മിറ്റിക്ക് വൈസ് ചെയർമാൻ സ്ഥാനവും നൽകുമെന്നാണ് സൂചന. ചെയർമാൻ സ്ഥാനം ഇത്തവണ വനിതയ്ക്ക് സംവരണം ചെയ്തതിനാൽ  വൈസ് ചെയർമാൻ സ്ഥാനം പാർട്ടിയിലെ മുതിർന്ന നേതാവും അയ്യപ്പങ്കാവ് ഡിവിഷനിൽ ബിജെപിയെ പരാജയപ്പെടുത്തിയ വ്യക്തിയും ആയ  സി ജയ കൃഷ്ണനെ പരിഗണിക്കും എന്നതും സൂചനയുണ്ട്.Screenshot 20251114 173820 Onelocator

എന്നാൽ പാർട്ടി ഔദ്യോഗികമായി ഇത് പുറത്ത് വിട്ടിട്ടില്ല.

Spread the News

Leave a Comment