ചെറുപ്പളശ്ശേരി. ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ പന്ത്രണ്ടാം വാർഡിൽ മത്സരിച്ച മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയും നഗരസഭ വൈസ് ചെയർമാനും ആയിരുന്ന കെ കെ എ അസീസിന്റെ പരാജയം ചർച്ചയാവുന്നു നഗരസഭയായി രൂപം മാറിയ പ്രഥമ തെരഞ്ഞെടുപ്പിൽ ഭരണം നേടിയ യുഡിഎഫിലെ വൈസ് ചെയർമാനായിരുന്നു കെ കെ എ അസീസ് മുന്നണി സംവിധാനം അനുസരിച്ച് രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം മുസ്ലിം ലീഗിനും ആയിരുന്നു ചെയർമാൻ പദവി എന്നാൽ വനിതാ സംവരണമായതുകൊണ്ട് രണ്ടര വർഷം കഴിഞ്ഞപ്പോൾ കരാർ അനുസരിച്ച് കോൺഗ്രസിൽ നിന്നും ചെയർമാൻ സ്ഥാനം മുസ്ലിംലീഗിന് വാങ്ങേണ്ടതായിരുന്നു എന്നാൽ തന്റെ വൈസ് ചെയർമാൻ സ്ഥാനം നഷ്ടപ്പെടും എന്ന് കാരണത്താൽ പല ഒഴിവു കഴിവും പറഞ്ഞു അഞ്ചുവർഷവും കോൺഗ്രസിനെ കൊണ്ട് ചെയർമാൻ സ്ഥാനത്തിരിക്കുകയും കെ കെ എ അസീസ് വൈസ് ചെയർമാൻ സ്ഥാനത്ത് തുടരുകയും ആയിരുന്നു പാർട്ടിക്ക് ചരിത്രത്തിൽ തന്നെ ഒരു പിന്തുണ ആയിരുന്ന രണ്ടര വർഷം നഗരസഭ ചെയർമാൻ സ്ഥാനമെന്ന പൊൻ തൂവൽ അസീസിന്റെ നിലപാടു മൂലം പാർട്ടിക്ക് നഷ്ടമായി ഇതിനെതിരെ അന്നുതന്നെ പാർട്ടിയിൽ ശക്തമായ പ്രതിഷേധവും മുറുമുറുപ്പും ഉണ്ടായിരുന്നു എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ലീഗിന്റെ ഉരുക്കു കോട്ടയായ കൂളിയാട് വാർഡിൽ നിന്നും സ്വതന്ത്രനെ നിർത്തി അസീസിനെ പരാജയപ്പെടുത്തുകയായിരുന്നു . ഇത്തവണ ലീഗ് കേന്ദ്രമായ കച്ചേരി കുന്നിൽ അസീസ് സീറ്റ് തരപ്പെടുത്തിയെങ്കിലും നേരത്തെ സംഭവിച്ചത് പോലെ ഇത്തവണയും ചെയർമാൻ സ്ഥാനം വനിതാ സംവരണം ആയതുകൊണ്ട് പഴയ കളി വീണ്ടും കളിക്കും എന്ന പ്രവർത്തകരുടെ ആശങ്കയാണ് അസീസിന്റെ പരാജയത്തിൽ കലാശിച്ചത് ലീഗ് അണികളിൽ തന്നെ അസീസ് വിജയിച്ചു വന്നാലുണ്ടാവുന്ന പ്രയാസങ്ങൾ കണക്കുകൂട്ടി ആകാം പാർട്ടി അണികൾ തന്നെ മറിച്ച് ചിന്തിച്ചത് സജീവ സാമൂഹിക പ്രവർത്തകനും കഴിഞ്ഞ ഭരണസമിതിയിലെ വികസന കമ്മിറ്റി ചെയർമാനുമായ സമീജ് എതിർ സ്ഥാനത്ത് വന്നതോടെ വോട്ടർമാർ അവസരം നന്നായി വിനിയോഗിച്ചു എന്നുവേണം കരുതാൻ..