anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രതിയ്‌ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തിൽ വീഴ്ചയെന്ന പരാതി പരിശോധിക്കുവാൻ ഡിജിപിയ്ക്ക് നിർദ്ദേശം.

കൊച്ചി. കാപ്പ കേസിലെ പ്രതിയെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർത്ത സംഭവത്തിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് കൊടും ക്രിമിനൽ പശ്ചാത്തലമുള്ള കാപ്പ കേസിലെ പ്രതികളെ നേരിടുവാനും അറസ്റ് ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനുകളിൽ ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയെ കൊണ്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നുള്ള ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അഡ്വ . കുളത്തൂർ ജയ്‌സിങിന്റെ ഉചിത നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറിScreenshot 20251107 172903 Whatsapp

നിരവധി കേസുകളിൽ പ്രതിയായ കൈരി കിരൺ എന്നയാളെ വീട്ടിൽ കയറി പിടികൂടുവാൻ ആര്യങ്കോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തി. പ്രതി വെട്ട് കത്തിയുമായി പ്രകോപിതനാകുകയും പോലീസിനെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത പരാതിയിൽ നിന്ന് സ്വയം രക്ഷയ്ക്ക് വെടി വയ്‌ക്കേണ്ടി വന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പ്രതിയുടെ ശരീരത്തിൽ വേടി ഏറ്റിട്ടില്ലെങ്കിലും വെടിയുതിർത്ത സംഭവം നിസ്സാരമായി കാണുവാൻ കഴിയുന്നതല്ല. ഇക്കാര്യത്തിലെ വീഴ്ചകളിൽ ആവിശ്യമായ അന്വേഷണവും പരിശോധനകളും ആവിശ്യമാണ്. കൊടും ക്രിമിനലുകളായ കാപ്പ കേസിലെ പ്രതികളെ നേരിടുവാൻ കൃത്യമായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഉറപ്പാക്കാത്തതിലെ വീഴ്ചയാണ് സംഭവത്തിലൂടെ പുറത്ത് വന്നിട്ടുള്ളത്. വെടി വയ്ക്കൽ നടപടി അനാവശ്യവും പ്രതിയെ ബലാൽക്കാരമായി ഉടൽ കീഴ്പ്പെടുത്തുവാൻ കീഴ്‌പ്പെടുത്തുവാൻ കഴിയാത്തതും ഗുരുതര വീഴ്ചയാണ്. പ്രതിയ്‌ക്ക് നേരെ വെടി ഏറ്റിരുന്നെങ്കിലോ അത് കാരണം പ്രതി മരണപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വിവാദവും നിയമ പ്രശ്നവും ആഭ്യന്തര വകുപ്പ് അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. പോലീസിനെ വെട്ട് കത്തി കാട്ടിയെന്നതിന് പ്രതിയ്‌ക്ക് നേരെ വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാൻ നിയമം പോലീസിനെ അനുവദിക്കുന്നില്ല.
അറസ്റ്റിന് ആവശ്യമായി വരുന്ന മാനദണ്ഡപ്രകാരമുള്ള ബലപ്രയോഗങ്ങൾക്ക് പൊലീസിന് നിയമം അനുവാദം നൽകുന്നുണ്ട്. അതിനാൽ ആര്യങ്കോട് പോലീസിന്റെ നടപടികളിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കൊടും ക്രിമിനൽ പശ്ചാത്തലമുള്ള കാപ്പ കേസിലെ പ്രതികളെ നേരിടുവാനും അറസ്റ് ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനുകളിൽ ഉറപ്പാക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.

Spread the News

Leave a Comment