anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലഹരിക്കെതിരെ ഒരു മിനി മാരത്തോൺ*

ചെർപ്പുളശ്ശേരി.  മാരായമംഗലം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റും കൈരളി ഫിറ്റ്നസ് ക്ലബ്ബും സംയുക്തമായി   9KM മിനി മരത്തോൺ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 60ഓളം (ആൺ/ പെൺ) കുട്ടികൾ പങ്കെടുത്തു.

മരത്തോണിന്റെ ഫ്ലാഗ് ഓഫ്‌ കർമമം പാലക്കാട്‌ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ  മഞ്ഞപെറ്റ രവികുമാർ നിർവഹിച്ചു,തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ്‌ റഫീഖ് EK, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ KC മുരളീധരൻ NSS പ്രോഗ്രാം ഓഫീസർ ഷംസുദ്ധീൻ K. പി ടി എ പ്രസിഡന്റ്‌ അബ്ദുറഹിമാൻ, PHYSICAL EDUCATION ടീച്ചർ ബിപിൻ ശങ്കർ കൈരളി ക്ലബ് ഭാരവാഹികളായ ശശികുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.

Spread the News

Leave a Comment