ചെർപ്പുളശ്ശേരി. പി.ടി.ബി അനുസ്‌മരണവും,ബാലശാസ്ത്ര പ്രതിഭാ സംഗമവും അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ് .എച്ച് .എസ് .എസിനു സമീപമുള്ള ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരത്തിൽവെച്ചു നടന്നു
വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പാൾ രാജിവ് കാറൽമണ്ണ “കവിത ചൊല്ലലും പറച്ചിലും” എന്ന വിഷയത്തിൽ പ്രതിഭകൾക്കായി കവിതാശിൽപശാല അവതരിപ്പിച്ചു. തുടർന്ന് ബാലശാസ്ത്ര പരീക്ഷ പാലക്കാട് ജില്ല അക്കാദമിക് കൺവീനർ വി. ഗോപീകൃഷ്ണൻ ഉത്തരപുസ്‌തക വിശകലനം നിർവ്വഹിച്ചു.
എം ദാമോദരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന പി.ടി.ഭാസക്കരപ്പണിക്കർ അനുസ്മരണം
കാൻഫെഡ് സംസ്ഥാന വൈസ് ചെർമാൻ
ഡോ. കിണാവല്ലൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. സി.പി. ചിത്രഭാനു
അനുസ്‌മരണ പ്രഭാഷണം നടത്തി.
ജില്ലാ കൺവീനർ ഡോ. കെ അജിത് മാരായമംഗലം,
ശബരി പി.ടി. ബി എസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ ടി.ഹരിദാസൻ, പ്രധാനാധ്യാപിക എം ആർ മൃദുല, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം പ്രശാന്ത് ,
മേജർ എൻ വാസുദേവൻ, പി.കെ അച്ചുതൻ കുട്ടി,എ എസ് കൃഷ്‌ണൻ, ബിജുമോൻ പന്തിരുകുലം, മധു കൃഷ്ണൻ , പി. കാർത്യായനിക്കുട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.
പങ്കെടുത്ത ബാലശാസ്ത്ര പ്രതിഭകൾക്ക് ഇന്ത്യനൂർ ഗോപി സ്മാരക ശാസ്ത്ര -സാഹിത്യ-പരിസ്ഥിതി പുസ്തകങ്ങളും പുരസ്ക്കാരങ്ങളും
ജില്ലാ ജേതാക്കൾക്ക്
പി.വി. മാധവൻ സ്മാരക ബാല ശാസ്ത്ര ട്രോഫികളും കാൻഫെഡ് വൈസ് ചെയർമാൻ ഡോ. കിണാവല്ലൂർ ശശിധരൻ സമ്മാനിച്ചു.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച് സംസ്ഥാന ദേശീയ തലത്തിലേക്ക് അർഹത നേടിയ ബാല ശാസ്ത്ര പ്രതിഭകൾ
ഹൈസ്കൂൾ വിഭാഗം
അനന്യ ടി കെ
(ജി വി എച്ച് എസ് എസ് ചെർപ്പുളശേരി)
യു.പി വിഭാഗം
മയൂരി എം
( ശബരി എ യു പി എസ് കല്ലുവഴി )