anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലക്കിടി പേരൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ പ്രിയ രാജേഷ് എൽഡിഎഫ് സ്ഥാനാർത്ഥി

ലക്കിടി. കിള്ളിക്കുറിശ്ശിമംഗലത്തെ രാജേഷിന്റെ ഭാര്യ പ്രിയ രാജേഷിന് ലക്കിടി പേരൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ നിന്നും മത്സരിക്കാനുള്ള നിയോഗമാണ് കൈ വന്നിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രിയ രാജേഷ് മത്സരിക്കുന്നു.Fb Img 1763880743986

സ്കൂൾ ജീവനക്കാരനും, മാധ്യമപ്രവർത്തകനും,  ഒട്ടൻതുള്ളൽ കലാകാരനുമായ രാജേഷിന്റെ പത്നി പ്രിയാ രാജേഷ് ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. നാട്ടുകാരുമായി നല്ല ബന്ധം പുലർത്തുകയും അവരോട് ഒന്നിച്ച് എല്ലാ കാര്യങ്ങളിലും ഇടപഴകുകയും ചെയ്യുന്ന പ്രിയ രാജേഷിനെ വോട്ടർമാർ കൈവിടില്ല എന്ന് ഉത്തമ വിശ്വാസം കൊണ്ടാണ് പാർട്ടി മത്സര രംഗത്തേക്ക് പരിഗണിച്ചത്. ഒരുപാട് കാര്യങ്ങൾ 19 ആം വാർഡിൽ ചെയ്യാൻ ഉണ്ടെന്നും ഘട്ടം ഘട്ടമായി വികസനം നടപ്പാക്കിക്കൊണ്ട് ജനങ്ങളുടെ കൂടെ എന്നും നിൽക്കാനാണ് തനിക്ക് ആഗ്രഹമെന്നും പ്രിയ പറഞ്ഞു. ഓട്ടൻതുള്ളലിന് പിന്നണി പാടുന്ന കലാകാരി കൂടിയാണ് പ്രിയ രാജേഷ്.

Spread the News

Leave a Comment