anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭയുടെ ഡിവിഷൻ 14 നിലനിർത്താൻ യുഡിഎഫിലെ നളിനി സുരേഷ്

ചെർപ്പുളശ്ശേരി. എക്കാലവും ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട ഡിവിഷൻ 14 കഴിഞ്ഞ തവണ രണ്ട് വോട്ടിനാണ് യു ഡി എഫ് പിടിച്ചെടുത്തത്. മുസ്ലിംലീഗിലെ ഷാനവാസ് ബാബു രണ്ടു വോട്ടിന് ജയിച്ചു കയറിയപ്പോൾ അതൊരു ചരിത്രവിജയമായി. 260 വോട്ട് എൽഡിഎഫിന് ലീഡ് ഉണ്ടായിരുന്ന ഡിവിഷനാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. ഇത്തവണ വനിതാ സംവരണം വന്നതോടെ നളിനി സുരേഷാണ് സ്ഥാനാർത്ഥി. ഡിവിഷനിലെ മുക്കും മൂലയും അറിയുന്ന നളിനി ഇപ്രാവശ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു.Fb Img 1763810676157

ചെർപ്പുളശ്ശേരി ടൗണിന്റെ ഹൃദയ ഭാഗമാണ് പതിനാലാം വാർഡ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വിപ്ലവകരമായ വികസന  പ്രവർത്തനങ്ങളാണ് ഷാനവാസ് ബാബു അവിടെ കാഴ്ചവച്ചത്.. നഗരത്തിലേക്ക് എത്തുന്ന ചെറു പാതകൾ എല്ലാം തന്നെ തികച്ചും ഗതാഗത യോഗ്യമാക്കി. ഈ പാതയോരങ്ങളിൽ എല്ലാം തെരുവ് വിളക്കുകൾ പ്രകാശപൂരിതമാക്കി. സർക്കാർ ആയുർവേദ ആശുപത്രി അടക്കം സ്ഥിതിചെയ്യുന്ന ഈ ഡിവിഷനിൽ ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഇത്തവണ യുഡിഎഫ് നഗരസഭയിൽ അധികാരത്തിൽ വരുമെന്നും അതോടെ ബാക്കിവരുന്ന പ്രവർത്തികൾ എല്ലാം തന്നെ ചെയ്തുതീർക്കാൻ തനിക്കാവുമെന്നും നളിനി സുരേഷ് പറഞ്ഞു. ഷാനവാസ് ബാബു തുടക്കം കുറിച്ച വികസന വിപ്ലവത്തിന് മറ്റൊരു തുടർച്ചയാവും നളിനി സുരേഷ് ഒരുക്കുക.

Spread the News

Leave a Comment