വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ ശിശുദിനാഘോഷം നബാർഡ് റിട്ട: ജനറൽ മാനേജർ ഡോ.ടി.വിലാസചന്ദ്രൻ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.നബാർഡ് റിട്ട: ഡെപ്യൂട്ടി ജനറൽ മാനേജർ ഉഷ ആശംസകൾ നേർന്നു.എസ് എസ് എൽ സി സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയവരെയും ഹൈസ്കൂൾ ക്ലാസുകളിൽ ഉയർന്ന സ്കോർ നേടിയവരെയും ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും ഉയർന്ന ഗ്രേഡ് ലഭിച്ചവരെയും ഡോ.വിലാസ ചന്ദ്രൻ അനുമോദിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.ടി.എസ് സഞ്ജീവ് നന്ദി പ്രകാശിപ്പിച്ചു