anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഇൻസൈറ്റ് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ എൻട്രികൾ ഡിസംബർ 31 വരെ

പാലക്കാട്.   അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ. മോഹനന്റെ സ്മരണയ്ക്കായി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നടത്തുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഒൻപതാമത് എഡിഷൻ 2026 ഫെബ്രുവരി 8-ന് ഞായറാഴ്ച പാലക്കാട് നടക്കും. 20 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഡോക്യുമെന്ററികൾ മാത്രമാണ് മത്സരത്തിനായി പരിഗണിക്കപ്പെടുക.

ഡോക്യുമെന്ററി/ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരുടെ ജൂറിപാനൽ തെരഞ്ഞെടുക്കുന്ന ഡോക്യുമെന്ററിക്ക് പതിനായിരം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവ അടങ്ങിയ കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്ററി അവാർഡ് സമ്മാനിക്കും.

ഓരോ മത്സര ഡോക്യുമെന്ററിയുടെയും പ്രദർശനശേഷം, അണിയറ പ്രവർത്തകരും കാണികളും പങ്കെടുക്കുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് ഫെസ്റ്റിവലുകളുടെ പ്രത്യേകതയാണ്,

2011 മുതൽ 15 വർഷമായി സെപ്റ്റംബറിൽ ഇന്റർനാഷണൽ ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവൽ വിജയകരമായി ഇൻസൈറ്റു നടത്തി വരുന്നു. ഇതിൽ ഡോക്യുമെന്ററികൾക്കു പ്രവേശനം ലഭിക്കാത്തതിനെക്കുറിച്ചുള്ള വ്യാപകമായ പരാതികളുടെ പരിഹാരമായും ഇൻസൈറ്റിന്റെ സഹായിയും വഴികാട്ടിയും നല്ലൊരു ചലച്ചിത്രകാരനും സംഘാടകനും International Film Festival of Kerala-യുടെ ഡയറക്ടറും ഒക്കെ ആയിരുന്ന അന്തരിച്ച കെ. ആർ. മോഹന ന്റെ സ്മരണയ്ക്കുമായും 2018 മുതൽ ആരംഭിച്ചതാണ് ഡോക്യുമെന്ററി ഫെസ്റ്റിവൽ.

മത്സര ഡോക്യുമെന്ററികൾ ഡിസംബർ 31 വരെ www.insightthecreativegroup.com എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം. കൂടാതെ ഫിലിംഫ്രീവേ, ക്ലിക്ക് ഫോർ ഫെസ്റ്റിവൽ എന്നീ പ്ലാറ്റ്ഫോമുകളിലും ഡോക്യുമെന്ററികൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്, 9446000373, 9496094153 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവു ന്നതാണ്.

കെ. വി. വിൻസെന്റ്,
ഫെസ്റ്റിവൽ ഡയറക്ടർ.

Spread the News

Leave a Comment