anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സൗജന്യ വൃക്ക മാറ്റിവെക്കല്‍ പദ്ധതി ‘പുനര്‍ജനി’യുമായി കിംസ് അല്‍ശിഫ

പെരിന്തല്‍മണ്ണ : സമൂഹത്തില്‍ വൃക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയും തന്മമൂലം രോഗിയുടെ കുടുംബം മാനസിക, ശാരീരിക, സാമ്പത്തിക പ്രയാസം നേരിടുകയും ചെയ്യുന്നത് നിത്യസംഭവമാണ.് നമുക്കുചുറ്റും നിരവധിയായ രോഗികളാണ് ദിനംപ്രതി ഡയാലിസിസില്‍ അഭയം തേടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലരും വൃക്ക മാറ്റിവെക്കല്‍ സര്‍ജറിക്ക് തയ്യാറാണെങ്കിലും ഭാരിച്ച ചികിത്സാ ചിലവ് വഹിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതിലും അപ്പുറമാണ.്

ആതുര ശുശ്രൂഷ സേവന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ അതിന്‍റെ 35 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിനോടനുബന്ധിച്ച് പാവപ്പെട്ട അര്‍ഹരായ രോഗികള്‍ക്ക് സൗജന്യമായും, സൗജന്യ നിരക്കിലും വൃക്ക മാറ്റിവെക്കല്‍ സര്‍ജറി ചെയ്തു കൊടുക്കുന്ന ‘പുനര്‍ജനി’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഇതിനോടകം കിംസ് അല്‍ശിഫ റീനല്‍ ട്രാന്‍സ്പ്ലാന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വിദേശികളിലടക്കം നിരവധി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കിഡ്നി ട്രാന്‍സ്പ്ലാന്‍റ് വിഭാഗമായ ഇവിടെ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ട്വിന്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്പെഷ്യലൈസ്ഡ് ട്രാന്‍സ്പ്ലാന്‍റ് ഐസിയു, വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍, നേഴ്സിംഗ,് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വ്യക്തിഗത പരിചരണം എന്നിവ ലഭ്യമാണ്. കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ചികിത്സാ പദ്ധതികളും ഇവിടെ ലഭ്യമാണ്.

പദ്ധതി പ്രഖ്യാപനത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 31 വെള്ളി, ഉച്ചയ്ക്ക് 2.30 മണിക്ക് ബഹുമാനപ്പെട്ട പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക, സന്നദ്ധ, ചാരിറ്റി സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്. കിംസ് അല്‍ഷിഫയില്‍ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍, സി.ഇ.ഒ പ്രിയന്‍ കെ.സി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ, ട്രാന്‍സ്പ്ലാന്‍റ് ഫിസിഷ്യന്മാരായ ഡോ. പി. എം. ഗണേശന്‍, ഡോ. നയന എം. ബാബു, ഡോ. നിഷാദ് എന്‍. ട്രാന്‍സ്പ്ലാന്‍റ് സര്‍ജ്ജന്‍മാരായ ഡോ. മുരളി പി. എം., ഡോ. രാഹുല്‍ നാരായണന്‍ ഉണ്ണി, ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കായി 9446371500, 9447342202 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Spread the News

Leave a Comment