ചെർപ്പുളശ്ശേരി. കർണ്ണാടക സംഗീതത്തിന്റെ ഭാവി യുവ തലമുറയിൽ ഭദ്രമാണെന്നതിന്റെ മറ്റൊരുദാഹരണമായി ജി. രവി കിരൺ. പുത്തനാൽക്കൽ നവരാത്രി മണ്ഡപത്തിലെ കച്ചേരി നിരായാസമായ രാഗാലാപനത്താലും ഭാവാത്വകഗേയ ശൈലിയാലും അദ്ദേഹത്തിനു വഴങ്ങുന്നു. ഭൈരവി രാഗത്തിൽ ‘വിരിബോണി’ വർണ്ണത്തിലാണ് തുടക്കം. അംബാരാവമ്മ എന്ന കല്യാനിയിലെ ത്യാഗരാജ കീർത്തനം സുന്ദരമായി.
ശ്രീകുമാരനഗര രാജനിലയേ എന്ന അഠാണ രാഗത്തിലുള്ള ആദിതാള കീർത്തനം സ്വാതിതിരുനാൾ ആലാപനസൗഖ്യം പകർന്നു.
എൻ മഥൻ മോഹൻ വയലിനിലും,കിഷോർ രമേഷ് മൃദംഗത്തിലും, തൃപ്പൂണിത്തുറ കണ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി
No Comment.