anugrahavision.com

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് രണ്ടു മരണം

*കോഴിക്കോട്∙ തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം*. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധിപ്പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം

Spread the News
0 Comments

No Comment.