ചെർപ്പുളശ്ശേരി:CPIM നേതാക്കളുടെ അറിവോടെയാണ് ചെർപ്പുളശ്ശേരി അർബൻ ബാങ്ക് സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അനധികൃത അക്കൗണ്ട് ഉണ്ടാക്കി അയ്യപ്പൻകാവിലെ വരുമാനം വർഷങ്ങളായി കൊള്ളയടിച്ച് കൊണ്ടിരുന്ന CPIM നേതൃത്വത്തിലുള്ള ഭരണ സമിതികളുടെ നെറികേടുകൾ നടക്കുന്നതായി ആരോപിച്ചുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
അർബൻ ബാങ്കും ,അയ്യപ്പൻകാവും, മലബാർ ദേവസ്വം ബോർഡും ഭരിക്കുന്നത് CPIM നേതാക്കളാണ് എന്നതിനാൽ ഇവർ പരസ്പര സഹകരണ കൊള്ളസംഘം ആയി പ്രവർത്തിച്ച് വർഷങ്ങളോളം ഭക്തജനങ്ങളുടെ പണം കവർന്നെടുക്കുകയായിരുന്നുവെന്നും ഇതിന് മാപ്പർഹിക്കുന്നില്ലെന്നും
അയ്യപ്പൻ കാവിന് സമീപത്തെ അർബൻ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം നഗരം ചുറ്റി ബസ്സ്റ്റാൻ്റ് പരിസരത്തെത്തിയ ശേഷം നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട്
ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി
കെ.പി. ശശികല ടീച്ചർ പറഞ്ഞു.
8 വർഷത്തോളം ക്ഷേത്രത്തിലെ ഒറ്റ വാർഷികഓഡിറ്റിന് പോലും ഹാജരാക്കാത്ത അക്കൗണ്ടിലെ ഇടപാടുകൾ സുതാര്യമാണെന്ന് അവകാശപ്പെടുന്ന ദേവസ്വം അധികൃതർ ഭക്തജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുകയാണെന്നും ക്രമക്കേട്
നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അടിയന്തിരമായി തയ്യാറാവണമെന്നും അവർ കൂട്ടിച്ചേർത്തു.
BJP സംസ്ഥാന സമിതിയംഗം
സന്ദീപ് ജി വാര്യർ മുഖ്യപ്രഭാഷണം നടത്തി.
ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി പി.എൻ ശ്രീരാമൻ,
താലൂക്ക് പ്രസിഡൻറ്
കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
BJP മണ്ഡലം പ്രസിഡന്റ്
പി. ജയൻ, ജനറൽ സെക്രട്ടറിമാരായ കെ.ഹരിദാസ്,
കെ. ബാബുദാസ്, നേതാക്കളായ വിപിൻ പുളിങ്ങര,എ. ശ്രീ നാരായണൻ,
പി. അനന്തനാരായണൻ, ടി. കൃഷ്ണകുമാർ, വി.പി. നാരായണൻകുട്ടി, വിജീഷ് നെല്ലായ,സ്മിത വി.എസ്, എ. ഷീബ, എൻ.കെ. ഹരിദാസ്,കെ. സൗമ്യ, എൻ.കവിത, വി.വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
No Comment.