anugrahavision.com

സംഗീത ധാരകൾ ഒഴുകിയെത്തുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് ഒക്ടോബർ 3 നു തിരി തെളിയും

ചെർപ്പുളശ്ശേരി .നവരാത്രങ്ങൾ സംഗീത ധാരയാൽ പുളകിതമാകുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന് ഒക്ടോബർ 3 വ്യാഴാഴ്ച തിരി തെളിയും. പി മമ്മിക്കുട്ടി എം എൽ എ യുടെ അധ്യക്ഷതയിൽ വി കെ ശ്രീകണ്ഠൻ എം പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, മണ്ണൂർ രാജകുമാരനുണ്ണി, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന കച്ചേരിയിൽ ഭരത് സുന്ദർ വായ്പാട്ട് അവതരിപ്പിക്കും. എസ് ആർ മഹാ ദേവ ശർമ വയലിനിലും പാലക്കാട് ഹരിനാരായണൻ മൃദംഗത്തിലും, ഉടുപ്പി ശ്രീകാന്ത് ഗഞ്ചിറയിലും പക്ക മേളമൊരുക്കും

Spread the News
0 Comments

No Comment.