anugrahavision.com

Onboard 1625379060760 Anu

വടക്കഞ്ചേരിയിൽ “ട്രാക്ക് ഫൈൻഡർ” ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബറിൽ*

വടക്കഞ്ചേരി : ട്രാക്ക് ആൻഡ് ഫൈൻഡ് സ്റ്റുഡിയോ വടക്കഞ്ചേരിയുടെ ആഭ്യമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബറിൽ നടക്കും.
2024 ഒക്ടോബർ വരെ നിർമ്മിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. 5 മിനിറ്റിനും 30 മിനിറ്റിനും ഇടയിലായിരിക്കണം ദൈർഘ്യം. മികച്ച ഷോർട്ട് ഫിലിം ഒന്ന്, രണ്ട്, മൂന്ന്, പ്രത്യേക ജൂറി പുരസ്‌ക്കാരവും, മികച്ച സംവിധാനം,കഥ,തിരക്കഥ,ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം, നടൻ, നടി, രണ്ടാമത്തെ നടൻ, നടി എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകും. മത്സരത്തിനെത്തുന്ന എല്ലാ ചിത്രങ്ങളും ഒരേ വിഭാഗത്തിലാണ് പരിഗണിക്കുക.
വിജയിച്ചവർക്ക് ക്യാഷ്, പ്രശസ്തി പത്രം, ശില്പം എന്നിവ സമ്മാനിക്കും.
പ്രാഥമിക ഷോയിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ് അന്തിമ പ്രദർശനത്തിൽ ഉണ്ടാവുക. അപേക്ഷ ഫോം പൂരിപ്പിച്ചു ചിത്രത്തിന്റെ പെൻഡ്രൈവ്, എഴുന്നൂറു രൂപ എൻട്രി ഫീസ് അടക്കം സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 20.
അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും ട്രാക്ക് ആൻഡ് ഫൈൻഡ് സ്റ്റുഡിയോ, പ്രിയദർശിനി ബസ്സ് സ്റ്റാൻഡ്, വടക്കഞ്ചേരി, പാലക്കാട്‌.
Email :
trackfindermedia@gmail.com
ഫോൺ :
7594979940
80891 09002

.

Spread the News
0 Comments

No Comment.