anugrahavision.com

Onboard 1625379060760 Anu

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വർഗം’ !.* സെക്കന്റ് ലുക്ക് പോസ്റ്റർ.

കൊച്ചി. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിച്ച്, അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.
“ഒരു സെക്കന്റ്‌ ക്ലാസ് യാത്ര’ എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകൻ റെജിസ് ആന്റണിയും റോസ് റെജിസും ചേർന്ന് തിരക്കഥ, സംഭാഷണമെഴുതിയ ഈ ചിത്രത്തിന്റെ കഥ ലിസി കെ ഫെർണാണ്ടസിന്റെതാണ്.
സിജോയ് വർഗീസ്, വിനീത് തട്ടിൽ,സജിൻ ചെറുകയിൽ,അഭിറാം രാധാകൃഷ്ണൻ,രഞ്ജി കങ്കോൽ,ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം),തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ,ശ്രീറാം, ദേവാഞ്ജന,സുജേഷ് ഉണ്ണിത്താൻ,റിതിക റോസ് റെജിസ്,റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും അഭിനയിക്കുന്നു. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.

ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവർ എഴുതിയ വരികൾക്ക് ​ ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് തുടങ്ങിയവർ സംഗീതം പകരുന്നു.ക്രിസ്ത്യൻ ഭക്തിഗാനരചനയിലൂടെ ഏറേ ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങൾ രചിക്കുന്നത്.
കെ എസ് ചിത്ര,വിജയ് യേശുദാസ്, ഹരിചരൺ,സുദീപ് കുമാർ,സൂരജ് സന്തോഷ്,അന്ന ബേബി എന്നിവരാണ് ഗായകർ.
ഛായാഗ്രഹണം-എസ് ശരവണൻ ഡി. എഫ്. ടെക്, ചിത്രസംയോജനം- ഡോൺമാക്സ്, കൊറിയോഗ്രാഫി-കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്റ്- ജയകൃഷ്ണൻ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ-റോസ് റെജിസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ- ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേർസ്- ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്-ജിജേഷ് വാടി, ഡിസൈൻ-ജിസൻ പോൾ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്-ജസ്റ്റിൻ ജോർജ്ജ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിസ്ട്രിബ്യൂഷൻ-സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ ഫിലിം കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ.
“സ്വർഗം”ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.