anugrahavision.com

കർഷകമൈത്രി കർഷക സമ്പർക്ക പരിപാടി

വെള്ളിനേഴി. കുറുവട്ടൂർ ക്ഷീരോത്പാദക സംഘത്തിന്റേയും, ക്ഷീരവികസനവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം ഓഡിറ്റോറിയത്തിൽ, കർഷക മൈത്രി – കർഷക സമ്പർക്കപരിപാടി നടത്തി.
സംഘം പ്രസിഡണ്ട് പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ റിട്ട: അസ്സി: കൃഷി ഓഫീസർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് പദ്ധതികളും, ക്ഷീരശ്രീയും എന്ന വിഷയത്തിൽ ശ്രീകൃഷ്ണപുരം ക്ഷീരവികസന ഓഫീസർ ഡോ.എം.എ. ശ്യാമ ക്ലാസ്സ് നയിച്ചു. തുടർന്ന് പൊതുജനാരോഗ്യ നിയമം എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥൻ ക്ലാസ്സെടുത്തു സംഘം സെക്രട്ടറി എം.ചന്ദ്രിക സ്വാഗതവും, മുൻ ഡയറക്ടർ പി. സ്വാമിനാഥൻ ആശംസകൾ നേർന്ന പരിപാടിയിൽ സംഘം ഡയറക്ടർ പി.ജി.മോഹനകൃഷ്ണൻ നന്ദി പറഞ്ഞു.

Spread the News
0 Comments

No Comment.