കൊണ്ടോട്ടി.നടുറോഡിൽ മുട്ടിൽ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിർത്തിയത്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയപറമ്പിൽ ആണ് സംഭവം. ബസ് നിർത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ് – ഫറോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന സഫാ മർവാ ബസ്സിലെ ജീവനക്കാരാണ്.
ഡ്രൈവർ : രാമചന്ദ്രൻ.
കണ്ടക്ടർ : നവാസ് എന്നിവർ സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറം ലോകം അറിഞ്ഞത്. കുട്ടിയുടെ ഉടമസ്ഥരുടെ അശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും ബസ് ജീവനക്കാരുടെ സന്ദർഭോചിതമായ ഇടപെടൽ നിരവധി പേരുടെ പ്രശംസയ്ക്ക് പാത്രമായി