ചെർപ്പുളശ്ശേരി. പാസ്സ് പുലാക്കാട് ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ നാടിൻ്റെ പ്രിയകവി പുലാക്കാട്ടു രവീന്ദ്രൻ്റെ സ്മരണാർത്ഥം
മികച്ച കവിതാ പുരസ്‌കാരത്തിനുള്ള
പ്രഥമ പുരസ്കാരത്തിന് വിമീഷ് മണിയൂരിൻ്റെ ടൂ പിൻ പ്ലഗും ത്രീ പിൻ പ്ലഗും എന്ന കവിതാ സമാഹാരം അർഹമായിരിക്കുന്നു. കവി പി രാമൻ ,എഴുത്തുകാരനായ വി മുസഫർ അഹമ്മദ് ,നിരൂപകനായ പി എൻ വിജയകൃഷ്ണൻ തുടങ്ങിയ വിദഗ്ദ്ധരുടെ ജൂറിയാണ് അവാർഡിന് അർഹമായ പുസ്തകം തിരഞ്ഞെടുത്തത് .
പാസ്സ് പുലാക്കാട് ഗ്രാമീണ വായനശാലയുടെ പ്രസിഡൻ്റ് ഷിബു കുണ്ടിൽ, വൈസ് പ്രസിഡൻറ് അബ്ദുൾ കരീം ,വനിതാ വേദി സെക്രട്ടറി ധന്യ വേണു എന്നിവർ പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ കവി പി രാമനാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത് . ജൂൺ 21 ന് വായനശാലയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും . മലയാളത്തിൻ്റെ പ്രിയ കവി കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയാവും .