anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

മുകേഷിനെ ചേർത്ത് പിടിച്ചു എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ് 

ചിറ്റൂർ: തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വോട്ടർമാരുടെ സങ്കടങ്ങൾ കേട്ടും അവർക്ക് ആശ്വാസമേകിയും ഇടത് മുന്നണി സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസ്. നല്ലേപ്പിള്ളി വെന്തപാളയത്ത് വെച്ചാണ് ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത

മുകേഷ് സ്ഥാനാർത്ഥിയുടെ അടുത്തഹ്എ ത്തിയത്. തന്റെ പരിമിതികൾക്കിടയിലും ഉന്നത വിദ്യാഭ്യാസം നേടിയ മുകേഷിനെ സ്ഥാനാർഥി ചേർത്ത് പിടിച്ചു.

പി.ജി പഠനം പൂർത്തിയാക്കിയ മുകേഷ്, തന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവെച്ചു. കൂലിപ്പണിക്ക് പോകുന്ന അമ്മയുടെ വരുമാനത്തിലാണ് അച്ഛനും മുകേഷും അടങ്ങുന്ന ഈ കുടുംബം കഴിയുന്നത്. ഏക സഹോദരി കഴിഞ്ഞതോടെ ഏക സഹോദരി വിവാഹിതയാണ്. തനിക്ക് ഒരു ജോലി ലഭിച്ചാൽ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന മുകേഷിന്റെ ആവശ്യം അഡ്വ. വി. മുരുകദാസ് ഏറെ താല്പര്യത്തോടെ കേട്ടു

മുകേഷിന്റെ അക്കാദമിക് യോഗ്യതകൾ ചോദിച്ചറിഞ്ഞ സ്ഥാനാർത്ഥി, വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് പറഞ്ഞു.ഏറെ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥിയെ മുകേഷ് യാത്രയാക്കിയത്.

Spread the News

Leave a Comment