ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പെരുമകേട്ട തൂത കാളവേലയും പൂരവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച നടക്കുന്ന കാളവേലയിൽ 50ലതികം ജോഡി ഇണക്കാളകൾ വിവിധ ദേശങ്ങളിൽ നിന്നും കാവിലമ്മയെ വണങ്ങാൻ എത്തും. ചൊവ്വാഴ്ച നടക്കുന്ന പ്രസിദ്ധമായ പൂരം നാഗത്തറ മേളം കൊണ്ടും എ ബി വിഭാഗങ്ങൾ നടത്തുന്ന കുടമാറ്റം കൊണ്ടും മേള കൊഴുപ്പിന്റെയും, ദൃശ്യഭംഗിയുടെയും പൂർണ്ണത തീർക്കും. എ ബി വിഭാഗങ്ങൾ ഒരുക്കുന്ന ആനച്ചമയ പ്രദർശനം പരിപാടികളുടെ മാറ്റുകൂട്ടും വള്ളുവനാടൻ കാവുത്സവങ്ങൾക്ക് നന്ദി കുറിക്കുന്ന പൂരം കൂടിയാണ് തൂത പൂരം. അതുകൊണ്ടുതന്നെ ജനലക്ഷങ്ങൾ പൂരം ദർശിക്കാൻ എത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തൂതപ്പുരത്തോട് അനുബന്ധിച്ച് വാഹനഗതാഗത നിയന്ത്രണവും ചെർപ്പുളശ്ശേരി പോലീസ് ഒരുക്കിയിട്ടുണ്ട്
No Comment.