ചെർപ്പുളശ്ശേരി. റിട്ട: അധ്യാപകനും, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്ത് ചെറുപ്പളശ്ശേരിയുടെ നിറ സാന്നിദ്ധ്യവും, ചെറുപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം&പബ്ലിക് ലൈബ്രറിയുടെ വൈസ് ചെയർമാനുമായ *കെ ബാലകൃഷ്ണനെ * നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, അദ്ദേഹത്തിൻറെ എഴുപതാം ജന്മദിന ജന്മദിനത്തോടനുബന്ധിച്ച് ആദരിച്ചു. ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെർപ്പുളശ്ശേരി മുൻസിപ്പൽ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വികസന കാര്യ സമിതി ചെയർമാൻ വി പി ഷെമീജ് , മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ എം ഇസ്ഹാഖ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ കെ എ അസീസ് , പി പി വിനോദ് കുമാർ , കെ എ ഹമീദ്, സി ജയകൃഷ്ണൻ, ഷാജി പാറക്കൽ , എ കെ രാജഗോപാലൻ , ബഷീർ കല്പക , മുഹമ്മദലി മാട്ടറ എന്നിവർ സംസാരിച്ചു . ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി . സൈഫുദ്ദീൻ മാട്ടറ സ്വാഗതവും അഷ്റഫ് മാട്ടറ നന്ദിയും പറഞ്ഞു.
No Comment.