anugrahavision.com

അക്ഷരപ്പുഴയിലെ* *വെള്ളാരംകല്ലുകൾ* *പുസ്തകം പ്രകാശനം ചെയ്തു.*

ബഷീർ ചെർപ്പുളശ്ശേരി എഴുതിയ കഥകളും കവിതകളും ലേഖനങ്ങളും ഉൾക്കൊള്ളുന്ന രചനാ സമാഹാരം അക്ഷരപ്പുഴയിലെ വെള്ളാരംകല്ലുകൾ പ്രകാശനം ചെയ്തു. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ശ്രീകൃഷ്ണപൂരം കൃഷ്ണൻകുട്ടി പ്രകാശനം നിർവ്വഹിച്ചത്. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂൾ 1978-79 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ മാന്തോപ്പിലെ മഴത്തുള്ളികളുടെ ആഭിമുഖ്യത്തിലാണ് സഹപാഠിയായ ബഷീർ ചെർപ്പുളശ്ശേരിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. പി.ടി.എ പ്രസിഡണ്ട് ഷാജി പാറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രൂപ്പ് ചെയർമാനും ചെർച്ചുളശ്ശേരി നഗരസഭ ചെയർമാനുമായ പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആർദ്രം പാലിയേറ്റീവ് കെയർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:പി.ടി. ഹമീദ് വിശിഷ്ടാതിഥിയായിരുന്നു. ഹൈസ്കൂർ പ്രധാനാധ്യാപകൻ ഇ.രാജൻ പുസ്തകം പരിജയം നടത്തി. ആർദ്രത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം ഗ്രൂപ്പംഗങ്ങൾ കൈമാറി.
പ്രകാശനചടങ്ങിൽ ബഷീർ ചെർപ്പുളശ്ശേരി, പി.പി.വിനോദ് കുമാർ, എം.ജയരാജൻ, ടി.പി.ഹരിദാസൻ, എ.വേണുഗോപാൽ, ഡോ:എൻ.കെ.എം.ഇഖ്ബാൽ, സരള.കെ, സൗമിനി സത്യൻ, പി.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Spread the News
0 Comments

No Comment.